കായികം

മാച്ചും, സീരീസും തമ്മിലുള്ള വ്യത്യാസം മറന്നു; ഇന്ത്യയെ അഭിനന്ദിച്ച പ്രിതി സിന്റയ്ക്ക് പറ്റിയ അബദ്ധം

സമകാലിക മലയാളം ഡെസ്ക്

71 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ഇന്ത്യന്‍ ടീമിനുള്ള അഭിനന്ദനങ്ങളാണ് നിറയുന്നത്. അഭിനന്ദിച്ച് എത്തിയവരില്‍ ബോളിവുഡ് താരവും, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമയുമായ പ്രീതി സിന്റയുമുണ്ടായിരുന്നു. പക്ഷേ ടെസ്റ്റ് സീരിസും മാച്ചും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിലെ പിഴവ് പ്രീതിയെ കുഴപ്പത്തിലാക്കി. 

ഓസീസ് മണ്ണില്‍ ആദ്യമായി ടെസ്റ്റ് മാച്ച് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമായ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു പ്രീതിയുടെ ട്വീറ്റ്. ഇത് കണ്ട പാടെ ആരാധകര്‍ അതില്‍ കയറി പിടിച്ചു. എന്നാല്‍, ടെസ്റ്റ് മാച്ചുകള്‍ ഇതിന് മുന്‍പ് എല്ലാവരും ജയിച്ചിട്ടുണ്ടെന്നും, പരമ്പരയാണ് ജയിക്കാത്തത് എന്നും പറഞ്ഞ് പ്രീതി സിന്റയെ തിരുത്തുവാനാണ് ആരാധകരുടെ ശ്രമം. 

ടെസ്റ്റാണ് കളിച്ചത്, അവര്‍ നീലക്കുപ്പായത്തിലായിരുന്നില്ലാ എന്നും പ്രീതിയെ ആരാധകര്‍ ഓര്‍മപ്പെടുത്തുന്നു. എന്തായാലും ഇന്ത്യന്‍ ജയം ആരാധകര്‍ ആഘോഷിച്ച് തകര്‍ക്കുമ്പോള്‍ ട്രോളുകള്‍ നേരിടുകയാണ് പ്രീതി സിന്റ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?