കായികം

ആ മരണം എനിക്കൊരു തിരിച്ചറിവായിരുന്നു ; തേങ്ങിക്കരഞ്ഞ് ഫെഡറര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുന്‍ പരിശീലകന്‍ പീറ്റര്‍ കാര്‍ട്ടറുടെ മരണം തനിക്കൊരു തിരിച്ചറിവായിരുന്നുവെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. കാര്‍ട്ടറുടെ മരണശേഷം കഠിനമായി പരിശീലിക്കാന്‍ തുടങ്ങിയെന്നും 2003 ലെ വിംബിള്‍ഡണ്‍ മുതലിങ്ങോട്ടുള്ള ഓരോ നേട്ടവും കാര്‍ട്ടര്‍ക്കുള്ള സമ്മാനമായിരുന്നുവെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഫെഡറര്‍ വ്യക്തമാക്കി. 

20 ഗ്രാന്‍സ്ലാമെന്ന അവിസ്മരണീയ നേട്ടത്തില്‍ നില്‍ക്കുമ്പോള്‍ കാര്‍ട്ടറുണ്ടായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തിനാണ് ഫെഡറര്‍ തേങ്ങിക്കരഞ്ഞത്. സോറി പറഞ്ഞ അവതാരകയോട് സാരമില്ലെന്ന് പറഞ്ഞ ശേഷമാണ് തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം കാര്‍ട്ടറാണെന്ന് അദ്ദേഹം പറഞ്ഞത്.

കാര്‍ട്ടര്‍ ഇന്നുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം അഭിമാനിക്കുമായിരുന്നു. ഞാന്‍ എങ്ങുമെത്താതെ പോകുന്നത് സഹിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നുവെന്നും ഫെഡറര്‍ പറഞ്ഞു. മധുവിധു യാത്രയ്ക്കിടയുണ്ടായ അപകടത്തില്‍ 17 വര്‍ഷം മുമ്പാണ് കാര്‍ട്ടര്‍ കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി