കായികം

ഗോള്‍ 2019: ഹോംഗ്രൗണ്ടില്‍ വിജയത്തുടക്കം, സെന്റ് സേവ്യേഴ്‌സനെ തറപറ്റിച്ച് മഹാരാജാസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും കാണികളുടെ നിറഞ്ഞ പിന്തുണയും നേട്ടമാക്കി പൊരുതിയ എറണാകുളം മഹാരാജാസ് കോളെജിന് മിന്നുന്ന വിജയം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കൊളജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുംമ്പ സെന്റ് സേവ്യേഴ്‌സ് കോളെജിനെയാണ് മഹാരാജാസ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. 

ഗോള്‍രഹിത ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ ഒപ്പത്തിനൊപ്പം പൊരുതി മുന്നേറി. ശ്രമങ്ങളൊന്നും ഗോള്‍വലയില്‍ എത്തിക്കാന്‍ കഴിയാതിരുന്ന ആദ്യ പകുതിക്ക് ശേഷം കളിയിലേക്ക് മടങ്ങിയെത്തിയ മഹാരാജാസ് ഗോള്‍ പോസ്റ്റ് മാത്രം ലക്ഷ്യം വച്ചുള്ള കളിയാണ് പുറത്തെടുത്തത്. മിഡ്ഫീല്‍ഡര്‍ ബ്രയോണ്‍ സേവ്യര്‍ 70-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി മഹാരാജാസിന് ലീഡ് നേടിക്കൊടുത്തു. അധികം താമസിക്കാതെ ആറ് മിനിറ്റുകള്‍ക്കുള്ളില്‍ ശ്രീഹരിയുടെ ബൂട്ടില്‍ നിന്ന് രണ്ടാം ഗോളും പിറന്നു. 76-ാം മിനിറ്റാലാണ് സ്‌കോര്‍ബോര്‍ഡില്‍ മഹാരാജാസ് രണ്ടാം ഗോള്‍ എഴുതിച്ചേര്‍ത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു