കായികം

ധോനി ഞങ്ങളുടെ മാര്‍ഗ ദീപമാണ്, മോശം ഫോമിന്റെ പേരില്‍ ആരും ലോക കപ്പ് ടീമില്‍ നിന്ന് പുറത്താക്കപ്പെടാമെന്ന് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

ധോനി ഞങ്ങളുടെ മാര്‍ഗ ദീപമാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക കപ്പില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് വലിയ പങ്കുവഹിക്കാന്‍ ധോനിക്ക് സാധിക്കുമെന്നും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ. ഫോമില്ലായ്മയില്‍ തുടരുന്ന ധോനിയുടെ കളി ഓസ്‌ട്രേലിയയില്‍ എങ്ങിനെയാവും എന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് രോഹിത് ശര്‍മയുടെ പ്രതികരണം.

ധോനിയുടെ ഫിനിഷിങ്ങിലെ മികവ് മാത്രമല്ല, അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനൊന്നാകെ ആശ്വാസമാണ്, പ്രത്യേകിച്ചും യുവതാരങ്ങള്‍ക്ക്. ലോക കപ്പ് പോലൊരു ടൂര്‍ണമെന്റില്‍ അത് നിര്‍ണായക ഘടകമാകും. ഫീല്‍ഡിലും, ഡ്രസിങ് റൂമിലും ധോനിയുടെ സാന്നിധ്യം ചെലുത്തിയ സ്വാധീനം നമ്മള്‍ കണ്ടിട്ടുള്ളതാണ്. മാത്രമല്ല, വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന ധോനി നായകന് വേണ്ട സമയത്ത് സഹായമാകുന്നതായും രോഹിത് പറയുന്നു. 

ഇന്ത്യയെ കുറേ വര്‍ഷങ്ങളോളം ധോനി നയിച്ചു. അതും വിജയകരമായി. ധോനി മനോഹരമായി ഫിനിഷ് ചെയ്ത കളികളുണ്ട്. കളിയില്‍ ഏത് സമയം എന്ത് നിലപാട് സ്വീകരിക്കണം എന്ന ധാരണ ധോനിക്ക് വ്യക്തമായുണ്ട്. ചഹലിനും, കുല്‍ദീപിനും വിക്കറ്റിന് പിന്നില്‍ നിന്നും ലഭിക്കുന്ന ധോനിയുടെ സഹായത്തിന് കണക്കില്ലെന്നും രോഹിത് ചൂണ്ടിക്കാണിക്കുന്നു. ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു രോഹിത്തിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി