കായികം

പറഞ്ഞു പോയതില്‍ പശ്ചാത്തപിക്കുന്നു, ഇനി ആവര്‍ത്തിക്കില്ല; ബിസിസിഐയോട് ഹര്‍ദിക്കിന്റെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ചാറ്റ് ഷോയ്ക്കിടെ വിവാദ പരാമര്‍ശങ്ങള്‍ നല്‍കി കുടുങ്ങിയ ഹര്‍ദിക് പാണ്ഡ്യ, ബിസിസിഐയ്ക്ക് മറുപടി നല്‍കി. സംഭവിച്ച് പോയതില്‍ കുറ്റബോധമുണ്ടെന്നും, ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നുമാണ് ബിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി ഹര്‍ദിക് പറഞ്ഞത്. 

തന്റെ വാക്കുകള്‍ ആരേയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ തിരിച്ചറിയാതെയാണ് ചാറ്റ് ഷോക്കിടയില്‍ ഞാന്‍ ചില പ്രതികരണങ്ങള്‍ നടത്തിയത്. സംഭവിച്ച് പോയതില്‍ എനിക്ക് അതിയായ കുറ്റബോധമുണ്ട്. ആ പ്രതികരണങ്ങളിലൂടെ ഏതെങ്കിലും വിഭാഗത്തെ മോശമായി ചിത്രീകരിക്കാന്‍ മനഃപൂര്‍വം ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഹര്‍ദിക് ബിസിസിഐയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. 

ഷോയുടെ ഒഴുക്കില്‍ പറഞ്ഞുപോയതാണ് അതെല്ലാം. എന്റെ പ്രസ്താവനകള്‍ അധിക്ഷേപകരമായി ആര്‍ക്കെങ്കിലും തോന്നുമെന്നും കരുതിയില്ല. സമാനമായ സംഭവങ്ങള്‍ ഇനി എന്റെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നതായും, ബിസിസിഐയ്ക്ക് ഹര്‍ദിക് പാണ്ഡ്യ നല്‍കിയ മറുപടി എന്ന നിലയില്‍ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്ക് ഇടയിലായിരുന്നു കെ.എല്‍.രാഹുലിനേയും ഹര്‍ദിക് പണ്ഡ്യയേയും പുലിവാല് പിടിപ്പിച്ച പരാമര്‍ശങ്ങള്‍ ഇരുവരുടേയും ഭാഗത്ത് നിന്നും വരുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ സിഒഎ തലവന്‍ വിനോദ് റായ് ഇരുവരോടും വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി