കായികം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം യോജിക്കില്ല; ഹര്‍ദിക്കിന്റേയും, രാഹുലിന്റേയും വിഷയത്തില്‍ പ്രതികരിച്ച് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ഹര്‍ദിക്ക് പാണ്ഡ്യയുടേയും, കെ.എല്‍.രാഹുലിന്റേയും വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. അത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ ടീമിലെ ക്രിക്കറ്റ് താരങ്ങള്‍ അതിനോട് യോജിക്കുന്നില്ലെന്ന് കോഹ് ലി പറഞ്ഞു. ആദ്യ ഏകദിനത്തിന് മുന്‍പായുള്ള പ്രസ് കോണ്‍ഫറന്‍സിലായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍, ഉത്തരവാദിത്വമുള്ള ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയില്‍ അവര്‍ പറഞ്ഞ വാക്കുകളോട് യോജിക്കുവാനാവില്ല. ആ വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നതിന് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണ്. ഈ സംഭവം ഡ്രസിങ് റൂമിലെ ഞങ്ങളുടെ ഒരു വിശ്വാസത്തേയും ബാധിക്കുന്നില്ല. ഞങ്ങളുടെ സ്പിരിറ്റിനേയും ഇത് സ്വാധീനിക്കില്ലെന്ന് കോഹ് ലി വ്യക്തമാക്കി. 

പാണ്ഡ്യയേയും രാഹുലിനേയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കാന്‍ സിഒഎ ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ  ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കണം. ഹര്‍ദിക്കിന് ശിക്ഷ ഉറപ്പായിരിക്കെ, കെ.എല്‍.രാഹുലിനെതിരെയുള്ള നടപടി കഠിനമായിരിക്കില്ല എന്നുമാണ് സൂചന. 

എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി20 മത്സരത്തിന്റെ തലേന്ന് താന്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് രാഹുല്‍ നടത്തിയ വെളിപ്പെടുത്തലിനെതിരേയും ബിസിസിഐ നടപടി എടുത്തേക്കും. കളിയുള്ള ദിവസം പുലര്‍ച്ചെ വരെ മിയാമിയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷമാണ് താന്‍ പ്ലേയിങ് ഇലവനില്‍ കളിച്ചത് എന്നായിരുന്നു രാഹുല്‍ ചാറ്റ് ഷോയില്‍ വെളിപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍