കായികം

എകപക്ഷീയമായ ആറ് ഗോളുകള്‍, എംഇഎസ് കെവിഎം കോളെജിനെ തറപറ്റിച്ച് ഫറൂഖ് കോളെജ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗോള്‍ ഓള്‍ കേരള ഇന്റര്‍ കോളെജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് ഫറൂഖ് കോളെജ്  ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇന്നലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എംഇഎസ് കെവിഎം കോളെജിനെയാണ് ഫറൂഖ് കോളെജ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ജയം. 

ആലുവ യുസി കോളെജിനെ എകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എംഇഎസ് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ തുടക്കം മുതല്‍ കളിയില്‍ ഫറൂഖ് വ്യക്തമായ ആധിപത്യം നേടിയെടുത്തിരുന്നു. മുന്‍ മത്സരത്തില്‍ ഹാട്രിക് നേട്ടമടക്കം സ്വന്തമാക്കിയ എംഇഎസിന്റെ ജിന്‍ഷാദ് അടക്കമുള്ളവര്‍ ഫറൂഖിന്റെ പ്രതിരോധ നിരയ്ക്കുമുന്നില്‍ നിറംമങ്ങി. 

ഹട്രിക് ഗോള്‍ നേട്ടം സ്വന്തമാക്കിയ താഹിര്‍സമാന്‍ ആണ് കളിയില്‍ താരമായത്. അഞ്ചാം മിനിറ്റില്‍ ആദ്യ ഗോള്‍ നേട്ടം ഫറൂഖ് സ്വന്തമാക്കി. താഹിര്‍സമാന്‍ ആയിരുന്നു സ്‌കോര്‍ ബോര്‍ഡ് തുറന്നത്. പിന്നീട് 15-ാം മിനിറ്റില്‍ മുഹമ്മദ് ഇസ്ഹലിന്റെ ബുട്ടില്‍ നിന്ന് രണ്ടാം ഗോളും പിറന്നു. 32-ാം മിനിറ്റില്‍ സുഹൈല്‍ എംഎയും ഗോള്‍ വല കുലുക്കിയതോടെ ആദ്യ പകുതിയില്‍ 3-0ലീഡ് ഫറൂഖ് നേടിയിരുന്നു. രണ്ടാം പകുതി ആദ്യാവസാനം ഒരു താഹിര്‍സമാന്‍ ഷോ തന്നെയായിരുന്നു. 57-ാം മിനിറ്റിലും 68-ാം മിനിറ്റിലും താഹിര്‍സമാന്‍ ഗോളുകള്‍ നേടി. ഒടുവില്‍ 71-ാം മിനിറ്റില്‍ മുഹമ്മദ് സലില്‍ സ്‌കോര്‍ ആറായി ഉയര്‍ത്തി. ഈ വിജയത്തോടെ ഫറൂഖ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം