കായികം

എല്ലാം പരിശോധിച്ച് ഔട്ട് വിധിച്ചു, പക്ഷേ അമ്പയറും ബാറ്റ്‌സ്മാനും ബൗളറും ആ കാര്യം അറിഞ്ഞില്ല;അബദ്ധം ബിഗ് ബാഷ് ലീഗില്‍

സമകാലിക മലയാളം ഡെസ്ക്

ബിഗ് ബാഷ് ലീഗ് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ കളിക്കളത്തില്‍ പിണയുന്ന കൗതുകകരമായ അബദ്ധങ്ങളുടെ വാര്‍ത്തകളാണ് പിന്നെ നമുക്ക മുന്നില്‍ വന്നു നിറയാറ്. തകര്‍പ്പന്‍ ബാറ്റിങ്ങും, കിടിലന്‍ ബൗളിങ് ഫിഗറും, തട്ടുപൊളിപ്പന്‍ ക്യാച്ചും എല്ലാം വരുന്ന ബിഗ് ബാഷ് ലീഗില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് ഓപ്പണര്‍ മൈക്കല്‍ ക്ലിങ്ങറുടെ വിക്കറ്റ് വീണതാണ് പുതിയ സംഭവം. 

പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും, സിഡ്‌നി സിക്‌സേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. മൈക്കല്‍ ക്ലിങ്ങര്‍ ഔട്ട് എന്ന് വിധിച്ച അമ്പയര്‍ക്കാണ് തെറ്റിയത്. എല്‍ബിഡബ്ല്യു വിലയിരുത്തുന്നതിലെ പിഴവോ, ക്യാച്ചിലെ പ്രശ്‌നങ്ങളോ ഒന്നുമായിരുന്നില്ല അവിടെ സംഭവിച്ചത്. ഓവറില്‍ ആറ് ബോളാണ് എങ്കില്‍ ഏഴാം ബോളിലാണ് മൈക്കല്‍ ക്ലിങ്ങര്‍ ഔട്ടായത്. 

സ്‌കോര്‍ച്ചേഴ്‌സിന്റെ ഇന്നിങ്‌സിലെ രണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. കാര്യം  അവിടേയും തീര്‍ന്നില്ല. ക്ലിങ്ങറുടെ വിക്കറ്റ് എടുത്ത ക്യാച്ച് ക്ലിയര്‍ ആണോയെന്നെല്ലാം തേര്‍ഡ് അമ്പയര്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഔട്ട് വിധിച്ചത്. അപ്പോഴും ഓവറിലെ ഏഴാമത്തെ ബോളാണ് അതെന്ന് ആരും ശ്രദ്ധിച്ചില്ല. ക്ലിങ്ങര്‍ ക്രീസ് വിട്ടുകഴിഞ്ഞ് പിന്നെ സ്‌കോര്‍ ബോര്‍ഡ് നോക്കിയപ്പോഴാണ് അബദ്ധം എല്ലാവര്‍ക്കും മനസിലായത്. 

ആ സമയം അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സായിരുന്നു ക്ലിങ്ങറുടെ സമ്പാദ്യം. എങ്കിലും 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോര്‍ച്ചേഴ്‌സ് ഏഴ് പന്ത് ബാക്കിനില്‍ക്കെ ജയിച്ചു കയറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍