കായികം

ജീവിതത്തില്‍ എനിക്ക് ക്രിക്കറ്റല്ല വലുത്; കളിക്കളത്തില്‍ എട്ടുവര്‍ഷം കൂടി; വെളിപ്പെടുത്തലുമായി കൊഹ് ലി

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ജീവിതത്തില്‍ ക്രിക്കറ്റ് ഏറെ പ്രധാനപ്പെട്ടതാണെങ്കിലും അതിലേറെ പ്രാധാന്യം തന്‍ നല്‍കുന്നത് കുടുംബത്തിനാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ് ലി. അനുഷ്‌കയും കുടംബവുമാണ് ഏറെ പ്രധാനം. കളിയുമായി ബന്ധപ്പെട്ട് കുടുതല്‍ സമയം കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിയില്ലെങ്കിലും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുടുംബത്തിലാണെന്ന് കൊഹ് ലി പറഞ്ഞു. 

കളിയില്‍ നിന്ന് വിരമിച്ചാല്‍ മുഴുവന്‍ സമയവും കുടുംബത്തിന് വേണ്ടി ചിലവിടാനാണ് താന്‍ ആഗ്രഹിക്കുന്നത്. എട്ടുവര്‍ഷം കൂടി കളിക്കളത്തില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് വിരാട് കൊഹ്  ലി മൊബൈല്‍ ആപ്പ് പുറത്തിറക്കവെ അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം റെക്കോര്‍ഡുകള്‍ തിരുത്തിയാണ് വിരാടിന്റെ കുതിപ്പ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ടെണ്ടുല്‍ക്കറുടെ സെഞ്ച്വുറി റെക്കോര്‍ഡും കൊഹ് ലി മറികടക്കുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുപ്പതുകാരനായ കൊഹ് ലി ഇതിനകം 64 സെഞ്ച്വുറികള്‍ നേടിയിട്ടുണ്ട്. 71 സെഞ്ച്വുറികള്‍ നേടിയിട്ടുള്ള റിക്കിപോണ്ടിംഗിനെ മറികടക്കാന്‍ ഇനി 7 സെഞ്ച്വുറികള്‍ മാത്രം മതി. 782 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ നൂറ് സെഞ്ച്വുറികള്‍ നേടിയതെങ്കില്‍ 401 ഇന്നിംഗ്‌സില്‍ നിന്നാണ് കൊഹ് ലിയുടെ 64 സെഞ്ച്വുറി നേട്ടമെന്നതും ശ്രദ്ധേയമാണ്. 

30 വയസുമാത്രമുള്ള കൊഹ് ലിക്ക് ക്രിക്കറ്റ് റെക്കോര്‍ഡുകളെല്ലാം തന്റെ പേരിലാക്കാന്‍ കഴിയുമെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ തന്നെ പറയുന്നു. ഓസീസ് മണ്ണില്‍ എകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും നേടിയ ക്യാപ്റ്റന്‍ എന്ന ബഹുമതിയും സ്വന്തം പേരിലാക്കാന്‍ കൊഹ് ലിക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയതും കൊഹ് ലിയാണ്. ആറ് സെഞ്ച്വുറിയും ഇതില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്