കായികം

ഇനി കീവികളെ പറപ്പിക്കാൻ ; ഇന്ത്യൻ ടീം ന്യൂസിലൻഡിൽ; ആദ്യമൽസരം ബുധനാഴ്ച

സമകാലിക മലയാളം ഡെസ്ക്

ഓ​ക്​​ല​ൻ​ഡ്​: ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച വിരാട് കോഹ് ലിയും സംഘവും വൻകര കീഴടക്കുക ലക്ഷ്യമിട്ട് ന്യൂസിലൻഡിലെത്തി. ഓ​ക്​​ല​ൻ​ഡ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ടീ​മി​നെ സ്വീ​ക​രി​ക്കാ​നാ​യി ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടി. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും ഭാര്യ അനുഷ്കയെയും ആർപ്പുവിളികളോടെയാണ് ആരാധ്കർ സ്വീകരിച്ചത്. 

അ​ഞ്ച്​ ഏ​ക​ദി​ന​വും മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളു​മാണ് ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യ കളിക്കുക. ആദ്യ ഏകദിനം​ ബു​ധ​നാ​ഴ്​​ച നേപ്പിയറിൽ നടക്കും.  ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ ടൗ​രം​ഗ (ജ​നു​വ​രി 26, 28), ഹാ​മി​ൽ​ട്ട​ൺ (ജ​നു​വ​രി 31), വെ​ല്ലി​ങ്​​ട​ൺ (ഫെ​ബ്രു​വ​രി മൂ​ന്ന്) എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. 

വെല്ലി​ങ്​​ട​ൺ (ഫെ​ബ്രു​വ​രി ആ​റ്), ഓ​ക്​​ല​ൻ​ഡ്​ (ഫെ​ബ്രു​വ​രി എ​ട്ട്), ഹാ​മി​ൽ​ട്ട​ൺ എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ്​ ട്വ​ൻ​റി20 പൂ​ര​ത്തി​ന്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 7.30 മു​ത​ലും ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ ഉ​ച്ച​ക്ക്​ 12.30നും ​തു​ട​ങ്ങും. 

ഇന്ത്യയുമായി അവസാനം കളിച്ച രണ്ട് പരമ്പരകളിലും ന്യൂസീലന്‍ഡ് പരാജയപ്പെട്ടിരുന്നു. രണ്ടു തവണയും ഇന്ത്യയിലായിരുന്നു കളി. 2017-'18 സീസണില്‍ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1-ന് ജയിച്ചപ്പോള്‍ 2016-'17 സീസണില്‍ 3-2-നായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍, 2013-'14 സീസണില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ 4-1 ന് കിവികളോട് ഇന്ത്യ തോറ്റിരുന്നു.

ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്നും വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ ന്യൂസീലന്‍ഡിലും കളിക്കാനില്ല. ഭുവനേശ്വര്‍ കുമാര്‍, ഷമി, സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ശിറാജ് എന്നീ പേസര്‍മാരും യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരും ടീമിലുണ്ട്. ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും അരങ്ങേറ്റത്തിന് അവസരം കാത്ത് യുവ ബാറ്റ്സ്മാന്‍ ശുഭമാന്‍ ഗില്ലും ടീമിലുണ്ട്.

അതേസമയം ന്യൂസിലൻഡ് ടീമിനെ നിസാരരായി കാണരുതെന്ന് മുൻ ഇന്ത്യൻ താരവും മുൻ കോച്ചുമായ മദൻലാൽ കോഹ് ലിക്കും സംഘത്തിനും മുന്നറിയിപ്പ് നൽകി. പരിചയ സമ്പത്തും യുവത്വവും നിറഞ്ഞ സമതുലിതമായ ടീമാണ് കീവികളുടേത്. ബാറ്റിം​ഗ്,ബൗളിം​ഗ് ലൈനപ്പും കരുത്തുറ്റതാണ്. അതേസമയം ലോകകപ്പ് അടുത്ത വേളയിൽ ശക്തരായ എതിരാളികളെ നേരിടുന്നത് ഇന്ത്യൻ ടീമിന് മികച്ച പരിശീലനമാകുമെന്നും മദൻലാൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം