കായികം

ഇനി ബോഡി ഷെയിമിംഗ് സാനിയയോട് വേണ്ട; ആരാധകരെയും വിമര്‍ശകരെയും അമ്പരപ്പിച്ച് കിടിലന്‍ ലുക്കില്‍ താരം 

സമകാലിക മലയാളം ഡെസ്ക്

പ്രസവശേഷം ശരീരഭംഗി നഷ്ടപ്പെടുമെന്ന് കരുതി ആശങ്കപ്പെടുന്നവര്‍ക്ക് ടെന്നീസ് താരം സാനിയ മിര്‍സയുടെ പുതിയ ചിത്രങ്ങള്‍ ആശ്വാസമാകും. ഇസാനെ വരവേല്‍ക്കാന്‍ കാത്തിരുന്ന നാളുകളിലെ ശരീരപ്രകൃതി കണ്ട് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മകന്‍ പിറന്ന് മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴുള്ള താരത്തിന്റെ പുത്തന്‍ മേക്കോവര്‍. സമൂഹമാധ്യമങ്ങളില്‍ സാനിയ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം താരത്തിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. 

കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം സാനിയ ആരാധകരുമായി പങ്കുവച്ചിരുന്നു. കുറച്ചുനാളായി ഫിറ്റ്‌നസ് ട്രെയിനിങ് ആരംഭിച്ചു എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് തന്റെ ഏറ്റവും പുതിയ ചിത്രവും താരം ഷെയര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ സുന്ദരിയായി സാനിയയെ കണ്ടതിന്റെ സന്തോഷം ആരാധകരും മറച്ചുവയ്ക്കുന്നില്ല. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി ധാരാളം ആളുകളാണ് താരത്തിന്റെ മേക്കോവറിനെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം പതിനായിരത്തിലധികം ലൈക്കുകള്‍ ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. 

ഇടവേളയ്ക്ക് ശേഷം സാനിയ വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നെന്ന വാര്‍ത്തകളും ഈ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ടെന്നിസ് കളത്തില്‍ സജീവമാകുമെന്നും അതിനായുള്ള ഫിറ്റ്‌നസ് പരിശീലനങ്ങള്‍ താരം ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കുഞ്ഞിനെച്ചുറ്റിപ്പറ്റിയാണ് ജീവിതമെന്നും അതിനനുസരിച്ച് ദിനചര്യകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ഇതെല്ലാം പതിയെ മാറ്റിയെടുത്ത് ടെന്നിസ് കോര്‍ട്ടില്‍ സജീവമാകാനാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു സാനിയയുടെ വാക്കുകള്‍. പ്രിയതാരത്തെ വീണ്ടും കോര്‍ട്ടില്‍ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്