കായികം

ഇംഗ്ലണ്ട് ലയേണ്‍സിനെ ചുരുട്ടിക്കെട്ടി ഇന്ത്യ എ, ക്രുനാലിന് നാല് വിക്കറ്റ്‌

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് ജയം. ഇന്ത്യയെ 172 റണ്‍സ് എന്ന കുറഞ്ഞ ടോട്ടലില്‍ ഒതുക്കിയെങ്കിലും 111 റണ്‍സിന് ഇന്ത്യ എ ഇംഗ്ലണ്ട് ലയേണ്‍സിന്റെ പോരാട്ടം അവസാനിപ്പിച്ചു. അക്‌സര്‍ പട്ടേല്‍, നവ്ദീപ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ ബൗളിങ് മികവിലായിരുന്നു ഇന്ത്യ 61 റണ്‍സിന് ജയം പിടിച്ചത്. 

ക്രുനാല്‍ പാണ്ഡ്യ നാല് വിക്കറ്റും, നവ്ദീപും അക്‌സറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 39 റണ്‍സ് എടുത്ത ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ട് ലയേണ്‍സിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ 172 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. രഹാനെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍, വിവാദത്തിന് ശേഷം തിരികെ എത്തിയ രാഹുല്‍ 13 റണ്‍സിന് പുറത്തായി. ഇഷാനും, ചഹറിനും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുവാനായത്. 

ചഹര്‍ 39 റണ്‍സും, ഇഷാന്‍ 30 റണ്‍സും നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് ലയേണ്‍സിന്റെ ജാമി ഒവര്‍ട്ടനും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കാര്‍ട്ടര്‍, വില്‍ ജാക്‌സ്, ലെവിസ് എന്നിവരുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ എ ജയം പിടിച്ചിരുന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എ ജയം പിടിച്ചു കഴിഞ്ഞു. അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി റിഷഭ് പന്തും ഇന്ത്യാ എയ്‌ക്കൊപ്പം ചേരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി