കായികം

ഒടുവിൽ ബം​ഗളൂരുവും പരാജയമറിഞ്ഞു; സ്വന്തം തട്ടകത്തിൽ വിജയം പിടിച്ച് മുംബൈ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ അപരാജിത മുന്നേറ്റം നടത്തിയ ബം​ഗളൂരു എഫ്സിക്ക് ഒടുവിൽ കാലിടറി. സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയ മുംബൈ സിറ്റി എഫ്സി അവരെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. വിജയത്തോടെ മുംബൈ പോയിന്റ് നിലയില്‍ ഒപ്പമെത്തി.  മുംബൈയ്ക്കും ബെംഗളൂരുവിനും 27 പോയിന്റ് വീതമാണെങ്കിലും നിലവിൽ മുംബൈയാണ് ഒന്നാം സ്ഥാനത്ത്. 

സ്വന്തം തട്ടകമായ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ പൗളോ മച്ചാഡോ ആണ് ആതിഥേയര്‍ക്കായി വല കുലുക്കിയത്. 29ാം മിനുട്ടിലായിരുന്നു ​​ഗോളിന്റെ പിറവി. സ്വന്തം തട്ടകത്തിൽ പന്ത് കൈവശം വയ്ക്കുന്നതിനേക്കാള്‍ ആക്രമണത്തിനാണ് മുംബൈ പ്രാധാന്യം നൽകിയാണ് മുംബൈ കളിച്ചത്.

പന്തടക്കത്തില്‍ മികച്ചു നിന്നെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി സ്വതസിദ്ധമായ ശൈലിയിലായിരുന്നില്ല ടീമിന്റെ പ്രകടനം. രണ്ട് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാന്‍ പോലും അവര്‍ക്കായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി