കായികം

ആരാധനാപാത്രത്തെ അട്ടിമറിച്ച് അരങ്ങേറ്റം; വിംബിള്‍ഡണില്‍ വീനസിനെ വീഴ്ത്തി 15കാരി! അവിസ്മരണീയം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അവിസ്മരണീയമായൊരു അട്ടിമറിക്ക് വിംബിള്‍ഡണ്‍ ടെന്നീസ് വേദി സാക്ഷിയായി. വിംബിള്‍ഡണിന്റെ പ്രധാന പോരാട്ടത്തിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായി കന്നി ഗ്രാന്‍ഡ് സ്ലാം പോരിനിറങ്ങിയ അമേരിക്കയുടെ കൊറി ഗഫ് അരങ്ങേറ്റം തന്നെ അവിസ്മരണീയമാക്കി. 

വിംബിള്‍ഡണ്‍ പോരാട്ടത്തിന്റെ ആദ്യ റൗണ്ടില്‍ തന്നെ 15കാരിയായ കൊറി വിജയം കൊയ്തു. പരാജയപ്പെടുത്തിയതാകട്ടെ നാട്ടുകാരിയും അഞ്ച് തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുകയും ചെയ്ത സാക്ഷാല്‍ വീനസ് വില്ല്യംസിനെ!

1991ന് ശേഷം ആദ്യ റൗണ്ട് വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 15കാരി സ്വന്തമാക്കി. രണ്ട് സെറ്റ് പോരാട്ടത്തില്‍ 6-4, 6-4 എന്ന സ്‌കോറിനാണ് കൊറി വിജയം സ്വന്തമാക്കിയത്. 

കൊറി ജനിക്കും മുന്‍പ് രണ്ട് തവണ വിംബിള്‍ഡണില്‍ കിരീടം സ്വന്തമാക്കിയ താരമാണ് വീനസ്. വിജയിച്ച ശേഷം അത് വിശ്വസിക്കാനാകാതെ കൊറി ആനന്ദ കണ്ണീര്‍ പൊഴിച്ചു.

തിങ്കളാഴ്ച വീനസിനെ തോൽപ്പിച്ച് ആരാധകരെ അമ്പരപ്പിച്ച കൊറി ബുധനാഴ്ച സ്കൂളിൽ ചെന്ന് സയൻസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. എന്തായാലും  ഭാവിയുടെ ടെന്നീസ് പ്രതിഭ എന്ന് ആരാധകര്‍ ഇപ്പോള്‍ തന്നെ താരത്തെ വാഴ്ത്തിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്