കായികം

ചോര തുപ്പി ധോനി, ഇംഗ്ലണ്ടിനെതിരെ ധോനി കളിച്ചത് പരിക്കുമായി? ആത്മാര്‍ത്ഥത നോക്കണമെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ധോനിക്കെതിരായ വിമര്‍ശനങ്ങളാണ് എവിടേയും. പക്ഷേ അതിന് ഇടയില്‍ ധോനിയുടെ ചോരതുപ്പുന്ന ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലിപ്പോള്‍ വൈറലാവുന്നത്. ആരും കാണാതെ പോയ ധോനിയുടെ ഡെഡിക്കേഷന്‍ എന്നാണ് ഇതിനെ പ്രകീര്‍ത്തിച്ച് ധോനിയുടെ ആരാധകര്‍ പറയുന്നത്. 

ഇംഗ്ലണ്ടിനെതിരെ ധോനി കളിച്ച വിധത്തെ ചോദ്യം ചെയ്യുന്നവര്‍ പരിക്കേറ്റിട്ടും അദ്ദേഹം കളി തുടരുകയായിരുന്നു എന്ന് മനസിലാക്കിയോ എന്നും ആരാധകര്‍ ചോദിക്കുന്നു. വിരലിനേറ്റ പരിക്കിന് ഇടയിലും ധോനി കളി തുടരുകയായിരുന്നു എന്നാണ് ഈ ഫോട്ടോകള്‍ ചൂണ്ടി ആരാധകര്‍ പറയുന്നത്. 

ഇംഗ്ലണ്ടിനെതിരെ ബൗണ്ടറികള്‍ നേടുന്നതിന് പകരം സിംഗിള്‍ എടുക്കുകയും, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകയും ചെയ്തതോടെയാണ് ധോനിക്ക് നേരെയുള്ള വിമര്‍ശനം ശക്തമായത്. സ്വന്തം സ്‌കോര്‍ ഉയര്‍ത്തുക മാത്രമാണ് ധോനി ഉള്‍പ്പെടെയുള്ളവര്‍ ലക്ഷ്യം വെച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത