കായികം

ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ദിനേശ് കാര്‍ത്തിക്കും ഭുവിയും ടീമില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. അതിനാല്‍ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ്ങായിരിക്കും തെരഞ്ഞെടുക്കുക എന്ന് വ്യക്തമായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം നടന്ന എഡ്ജ്ബാസ്റ്റണില്‍ രണ്ട് ഇന്നിങ്‌സിലും മുന്നൂറിന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതാണ് കണ്ടത്. 

എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ വിക്കറ്റ് സ്ലോ ആയത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ പ്രതികൂലമായി ബാധിക്കുന്നതും എഡ്ജ്ബാസ്റ്റണില്‍ കണ്ടു. ഇത് ചൂണ്ടിക്കാട്ടിയാണ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് എന്ന് കോഹ് ലി പറഞ്ഞു. 

പ്രതീക്ഷിച്ചത് പോലെ കേദാര്‍ ജാദവിനേയും കുല്‍ദീപ് യാദവിനേയും ടീമില്‍ നിന്ന് ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജാദവിന് പകരം ദിനേശ് കാര്‍ത്തിക് ടീമിലേക്കെത്തി. കുല്‍ദീപിനെ ഒഴിവാക്കി ഭുവിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. രവീന്ദ്ര ജഡേജയെ കളിപ്പിച്ചേക്കും എന്ന് വിലയിരുത്തപ്പെട്ടെങ്കിലും അതുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു