കായികം

ഇന്ത്യ-ബംഗ്ലാദേശ് കളിക്കിടയിലെ പരസ്യം വിവാദത്തില്‍; ബംഗാളികളെ അപമാനിച്ച് വിദ്വേഷം പരത്താന്‍ ശ്രമമെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് ഇടയില്‍ സംപ്രേക്ഷണം ചെയ്ത പരസ്യം വിവാദത്തില്‍. ബംഗാളികളും ബംഗ്ലാദേശികളും അതിര്‍ത്തി പങ്കിടുക മാത്രമല്ല ചെയ്യുന്നത്, അവര്‍ സംസ്‌കാരവും പങ്കിടുന്നുവെന്ന് പറഞ്ഞ പരസ്യമാണ് ആരാധകര്‍ക്കിടയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടുന്നത്. 

അവരുടെ ഭക്ഷണം, രുചികള്‍, പാരമ്പര്യം, സാഹിത്യം, സംസ്‌കാരം എന്നിവയിലെല്ലാം സാമ്യമുണ്ടെന്ന് പറഞ്ഞ് ഓരോന്നും എടുത്ത് കാട്ടിയാണ് പരസ്യം. നടന്‍ മനോജ് പഹ്വ ഇരു രാജ്യവുമായും സാമ്യമുള്ള ഭക്ഷണം കഴിക്കുന്നതാണ് പരസ്യം. ഇതില്‍ ടീല്‍ എര്‍ നാഡി എന്ന ബംഗാളികളുടെ മധുരപലഹാരം കഴിക്കുന്നത് കാണിക്കുന്നു. ഈ മധുരപലഹാരം ബംഗ്ലാദേശുകാരുടെ വിശിഷ്ട പലഹാരം ആണെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. 

രബീന്ദ്രനാഥ് ടാഗോറിനേയും പരസ്യത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ടാഗോറും, ഈ മധുരപലഹാരങ്ങളുമെല്ലാം ഇന്ത്യന്‍ ബംഗാളികളുടേയും ബംഗ്ലാദേശി ബംഗാളികളുടേയും ഭാഗമാണ് എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇങ്ങനെ പരസ്യവുമായി എത്തിയ കമ്പനിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. വിഭജനത്തിനും, വിധ്വേഷം പരക്കുന്നതിനും ഇടയാക്കുന്നതാണ് ഈ പരസ്യം എന്നാണ് വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!