കായികം

ഐസ് ലാന്‍ഡില്‍ സ്ഥിരതാമസമാക്കാം, ഞങ്ങള്‍ക്കായി കളിക്കാം; റായിഡുവിനോട് ദയയില്ലാതെ ഐസ് ലാന്‍ഡ് ക്രിക്കറ്റ് 

സമകാലിക മലയാളം ഡെസ്ക്

ശിഖര്‍ ധവാന് പരിക്കേറ്റപ്പോഴും റായിഡുവിന് വിളിയെത്തിയില്ല. റായിഡുവിന് പകരം ടീമിലേക്കെത്തിയ വിജയ് ശങ്കറിന് പരിക്ക് പറ്റിയപ്പോള്‍ പോലും...പകരം പരിചയസമ്പത്ത് പേരിന് പോലുമില്ലാത്ത യുവ താരത്തില്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചു. വലിയ തിരിച്ചടി നേരിട്ട് നില്‍ക്കുമ്പോള്‍ റായിഡുവിന്റെ മുറിവില്‍ എരിവ് പുരട്ടുകയാണ് ഐസ് ലാന്‍ഡ് ക്രിക്കറ്റ്. 

ഐസ് ലാന്‍ഡില്‍ സ്ഥിര താമസമാണ് റായിഡുവിന് ഐസ് ലാന്‍ഡ് ക്രിക്കറ്റ് ഓഫര്‍ ചെയ്യുന്നത്. തുടരെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ഐസ് ലാന്‍ഡില്‍ താമസിച്ച് അവര്‍ക്ക് വേണ്ടി കളിക്കാമെന്ന് പറഞ്ഞാണ് പരിഹാസം. കുടിയേറ്റക്കാര്‍ക്ക് ഐസ് ലാന്‍ഡിലേക്ക് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ട വിവരങ്ങള്‍ ഒപ്പം ചേര്‍ത്താണ് ഐസ് ലാന്‍ഡിന്റെ ട്വീറ്റ്. 

അവിടം കൊണ്ടും തീര്‍ന്നില്ല. കരിയറില്‍ മൂന്ന് വിക്കറ്റ് അഗര്‍വാള്‍ വീഴ്ത്തിയത് ചൂണ്ടിക്കാട്ടി, റായിഡുവിന് ഇനി 3ഡി കണ്ണട അണിയാം എന്നും ഐസ് ലാന്‍ഡ് ക്രിക്കറ്റ് ട്വീറ്റില്‍ എഴുതുന്നു. വിജയ് ശങ്കറെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍ വിജയിയെ 3 ഡൈമെന്‍ഷന്‍ എന്നാണ് സെലക്ടര്‍മാര്‍ വിശേഷിപ്പിച്ചത്. 

വിജയിയെ 3 ഡൈമെന്‍ഷണല്‍ എന്ന് വിശേഷിപ്പിച്ച് ടീമിലേക്ക് എടുത്തതിന് പിന്നാലെ ലോകകപ്പ് കാണാന്‍ 3ഡി കണ്ണട ഓര്‍ഡര്‍ ചെയ്തുവെന്ന് പറഞ്ഞാണ് റായിഡു ട്വീറ്റ് ചെയ്തിരുന്നത്. ഈ സംഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്താണ് റായിഡുവിനെ ഒരു ദയയുമില്ലാതെ ഐസ് ലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ട്രോളുന്നത്.നേരത്തെ, ഇംഗ്ലണ്ടിനെതിരെ തല്ലുവാങ്ങിക്കൂട്ടിയതിന്റെ പേരില്‍ റാഷിദ് ഖാനെ ഐസ് ലാന്‍ഡ് ക്രിക്കറ്റ് ട്രോളിയതും വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്