കായികം

റായിഡു വിരമിച്ചതിന് പിന്നാലെ കോഹ് ലിക്ക് എതിരെ ആരാധകര്‍, കോഹ് ലിക്ക് താത്പര്യം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളോട് മാത്രമെന്നും ആരോപണം

സമകാലിക മലയാളം ഡെസ്ക്

റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിരാട് കോഹ് ലിക്കും ബിസിസിഐയ്ക്കും നേരെ വിമര്‍ശനം ഉയരുന്നു. ലോകകപ്പ് ടീമില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് റായിഡു ആയിരിക്കും എന്ന  കോഹ് ലി ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഉയര്‍ത്തിക്കൊണ്ടാണ് ആരാധകരുടെ വരവ്. 

പരിക്കേറ്റ വിജയ് ശങ്കറിന്റെ പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടത് കോഹ് ലിയും കോച്ച് രവി ശാസ്ത്രിയുമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലോകകപ്പില്‍ നാലാം സ്ഥാനത്ത് ഒരിക്കല്‍ ഉറപ്പിച്ച താരത്തെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അവസരം ഉണ്ടായിട്ടും അതിന് തയ്യാറാവാത്തതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. 

ലോകകപ്പിനുള്ള ഇന്ത്യയുടെ റിസര്‍വ് ലിസ്റ്റില്‍ ഉണ്ടായിട്ടും ധവാന് പരിക്കേറ്റ സമയത്തും, ഇപ്പോള്‍ വിജയ് ശങ്കറിന് പരിക്കേറ്റപ്പോഴും റായിഡുവിനെ ടീം സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. റായിഡുവിനെ പോലൊരു താരത്തിന് ഇങ്ങനെയൊരു വിരമിക്കല്‍ അല്ല നല്‍കേണ്ടത്് എന്നാണ് ആരാധകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം