കായികം

അര്‍ജന്റീന തോല്‍ക്കുമ്പോള്‍ മെസിയുടെ മാത്രം പിഴവാണെന്ന് പറയരുത്; പിന്തുണയുമായി ബ്രസീല്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: അര്‍ജന്റീന കുപ്പായത്തില്‍ ഒരു ലോക കിരീടമെന്ന ഇതിഹാസ താരം ലയണല്‍ മെസിയുടെ ആഗ്രഹം അനന്തമായി നീളുകയാണ്. ഇത്തവണത്തെ കോപ്പ അമേരിക്ക പോരാട്ടത്തിന്റെ സെമിയില്‍ ബ്രസീലിന് മുന്നില്‍ വീണതോടെ ഒരിക്കല്‍ കൂടി ആഗ്രഹം സ്വപ്‌നമായി തന്നെ അവശേഷിച്ചു. സെമിയില്‍ തോറ്റ് പുറത്തായതിന്റെ നിരാശയില്‍ നില്‍ക്കുന്ന ലയണല്‍ മെസിയെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സെലക്കാവോ നായകന്‍ ഡാനി ആല്‍വെസ്. 

മെസിക്കൊപ്പം നേരത്തെ ബാഴ്‌സലോണയില്‍ ഒരുമിച്ചു കളിച്ച താരമാണ് ആല്‍വെസ്. അര്‍ജന്റീനയുടെ തോല്‍വിയില്‍ മെസിയെ ക്രൂശിക്കുന്നത് ശരിയല്ല എന്ന് ആല്‍വെസ് പറയുന്നു.

''ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാവുക എന്നത് വളരെ ക്ലേശകരമാണ്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി എന്നതാണ് മെസി നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് കാരണം. ബ്രസീല്‍ ആയിരുന്നു പരാജയപ്പെട്ടതെങ്കില്‍ എല്ലാവരും ടീമിന്റെ പരാജയമായി കാണും. ബ്രസീല്‍ ടീമിലെ മുഴുവന്‍ പേരും നിരാശയോടെ ഇരിക്കും. എന്നാല്‍ അര്‍ജന്റീന പരാജയപ്പെടുമ്പോള്‍ എല്ലാം മെസിയുടെ മാത്രം പിഴവാണെന്ന് വ്യാഖ്യാനിക്കുന്നു. എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നു''- ആല്‍വെസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു