കായികം

എത്തിയത് ഗസ്റ്റ് അപ്പിയറന്‍സായി, പക്ഷേ കിടു എക്‌സ്പ്രഷനുമായി ആരാധകരെ കൈക്കലാക്കിയത് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ചഹല്‍ ടിവിയില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലാണ് ഏറ്റവും ഒടവില്‍ അതിഥിയായി എത്തിയത്. പക്ഷേ, അവിടെ ചഹലിനേയും രാഹുലിനേയും വെട്ടി സ്‌പെഷ്യല്‍ അപ്പിയറന്‍സിലൂടെ ഷോയുടെ ഹൈലൈറ്റായത് ഇന്ത്യന്‍ നായകന്‍. 

രാഹുലിനെ ചഹല്‍ ഇന്റര്‍വ്യൂ ചെയ്യുന്നതിന് ഇടയിലാണ് കടന്നു പോവുന്ന വഴിയില്‍ ഇത് കോഹ് ലിയുടെ കണ്ണില്‍പ്പെട്ടത്. കോഹ് ലി കടന്നു വന്നതോടെ നമ്മുടെ നായകനിലേക്ക് ക്യാമറ ഫോക്കസ് ചെയ്യട്ടേയെന്നായി ചഹല്‍. ഈ സമയം ക്യാമറയിലേക്ക് നോക്കിയുള്ള കോഹ് ലിയുടെ പ്രതികരണമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

അത്രയും ബുദ്ധിമുട്ട് നിറഞ്ഞ പിച്ചില്‍ അനായാസം ബാറ്റ് ചെയ്യാന്‍ രോഹിത്തിന് സാധിച്ചുവെന്നും, അത്രയും മികച്ച ഫോമിലാണ് രോഹിത്തെന്നും ചഹല്‍ ടിവിയില്‍ രാഹുല്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെ 180 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാഹുലും രോഹിത്തും ചേര്‍ന്ന് തീര്‍ത്തത്. ലോകകപ്പിലെ ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച