കായികം

അഫ്രീദിയുടെ റെക്കോര്‍ഡ് തിരുത്തി അഫ്രീദി! 19കാരന്‍ മടങ്ങിയത് ഒരുപിടി നേട്ടങ്ങളുമായി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകകപ്പിന്റെ സെമി കാണാതെ പാകിസ്ഥാന്‍ പുറത്തായെങ്കിലും അവരുടെ യുവ താരങ്ങള്‍ മൈതാനത്ത് പുറത്തെടുത്ത പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ വിജയിച്ചിട്ടും അവര്‍ക്ക് അവസാന കണക്കെടുപ്പില്‍ പുറത്തേക്ക് പോകാനായിരുന്നു വിധി. 

ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്റെ വിജയം അനായാസമാക്കിയത് ഷഹീന്‍ ഷാ അഫ്രീദിയെന്ന 19കാരന്‍ പേസറുടെ മിന്നും ബൗളിങായിരുന്നു. മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 9.1 ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടു നല്‍കിയായിരുന്നു ഷഹീന്റെ മികച്ച പ്രകടനം. അന്താരാഷ്ട്ര ഏകദിന കരിയറിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായും ഇത് മാറി. 

ഒരുപിടി റെക്കോര്‍ഡുകളും ഈ പ്രകടനത്തോടെ താരം സ്വന്തമാക്കി. 16 വിക്കറ്റുകളാണ് ഈ ലോകകപ്പില്‍ ഷഹീന്‍ മൊത്തം നേടിയത്. ഒരു ലോകകപ്പില്‍ അഞ്ചോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന കൗമാര താരം. ലോകകപ്പില്‍ ഒരു പാകിസ്ഥാന്‍ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം തുടങ്ങിയ റെക്കോര്‍ഡുകളാണ് ഒറ്റ പ്രകടനം കൊണ്ട് ഷഹീന്‍ പോക്കറ്റിലാക്കിയത്. 

2011ലെ ലോകകപ്പില്‍ കെനിയക്കെതിരെ ഷാഹീദ് അഫ്രീദി നേടിയ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയതായിരുന്നു ലോകകപ്പിലെ ഒരു പാക് താരത്തിന്റെ മികച്ച ബൗളിങ്. എട്ടോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഷാഹീദ് അഫ്രീദി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു അഫ്രീദി അത് തന്റെ പേരിലാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി