കായികം

ഏഴിൽ ആറ് തവണയും മടങ്ങി; എട്ടാം തവണ എന്താവും; ചരിത്രം ന്യൂസിലൻഡിനെതിരാണ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് സെമി പോരാട്ടത്തിൽ നാളെ ഇന്ത്യയെ നേരിടാനിറങ്ങുന്ന ന്യൂസിലൻഡിനെ ഭയപ്പെടുത്തുന്നതാണ് അവരുടെ കഴിഞ്ഞ ലോകകപ്പുകളിലെ കണക്കുകൾ. സ്വന്തം നാട്ടിലും ഓസ്ട്രേലിയയിലുമായി 2015ൽ നടന്ന ടൂർണമെന്റ് മാത്രമാണ് ഇതിനൊരപവാദം. നടാടെ ഫൈനലിലെത്തിയ അവർ ഓസീസിന് മുന്നിൽ കിരീടം അടിയറവ് വയ്ക്കുകയായിരുന്നു. എട്ടാം ലോകകപ്പ് സെമിക്കായാണ് നാളെ ന്യൂസിലൻഡ് ഇറങ്ങുന്നത്. കഴിഞ്ഞ ഏഴ് സെമിയിൽ ആറെണ്ണത്തിലും അവർക്ക് തോൽവിയായിരുന്നു ഫലം. 

ഓസ്ട്രേലിയയും ന്യൂസിലൻഡുമാണ് ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെമി പോരാട്ടം കളിച്ച ടീമുകൾ. ഇരു ടീമുകളുടേയും എട്ടാം ലോകകപ്പ് സെമിയാണ് നടക്കാനിരിക്കുന്നത്. ഓസീസ് കഴിഞ്ഞ ഏഴ് സെമിയും വിജയിച്ച് ഫൈനലിലേക്ക് കടന്നു അഞ്ച് തവണ കിരീടം സ്വന്തമാക്കിയവരാണ്. ഇത്തവണ രണ്ടാം സെമിയിൽ ആതിഥേയരായ ഇം​ഗ്ലണ്ടാണ് ഓസീസിന്റെ എതിരാളികൾ. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ലോകകപ്പ് സെമിയിൽ ആദ്യമായാണ് നേർക്കുനേർ വരുന്നത്. 

1975 ലെ പ്രഥമ ലോകകപ്പിൽ തന്നെ സെമിയിൽ കടന്നവരാണ് കിവികൾ. അന്ന് കിരീടം സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസിനോട് അഞ്ചു വിക്കറ്റിന് തോറ്റ് അവർ പുറത്താകുകയായിരുന്നു. 1979ല്‍ ഇംഗ്ലണ്ടാണ് കിവീസിന്റെ വഴിയടച്ചത്. ഒൻപത് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 1992ല്‍ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഫൈനലിലെത്തിയ പാകിസ്ഥാന്‍ കിരീടവുമായാണ് മടങ്ങിയത്. 1999ലും കിവികൾ പാകിസ്ഥാന് മുന്നിൽ തന്നെ കീഴടങ്ങി. തോൽവി ഒൻപത് വിക്കറ്റിനായിരുന്നു. 2007ല്‍ കിവീസിനെ തോല്‍പ്പിച്ചത് ശ്രീലങ്കയായിരുന്നു. 81 റണ്‍സിനായിരുന്നു തോല്‍വി. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ശ്രീലങ്ക തന്നെ കിവീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി. 

നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ തവണ ആദ്യമായി കിവീസ് ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചത്. സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മഴ കളിച്ചെങ്കിലും ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് വിക്കറ്റിന് വിജയിച്ചായിരുന്നു അവർ കലാശപ്പോരിന് യോ​ഗ്യത സ്വന്തമാക്കിയത്. 

കണക്കുകൾ ഇന്ത്യക്കാണ് അനുകൂലമായി നിൽക്കുന്നത്. ​ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വരാനുള്ള അവസരം മഴയെ തുടർന്ന് നഷ്ടപ്പെട്ടതിനാൽ ഈ ലോകകപ്പിൽ ആദ്യമായാണ് അവർ പോരിനിറങ്ങുന്നത്. ലോകകപ്പിന് മുൻപ് നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യയെ കീഴടക്കാൻ ന്യൂസിലൻഡിന് സാധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്