കായികം

ലോകകപ്പ് നിരാശ; കോച്ച് സ്റ്റീവ് റോഡ്‌സിനെ പുറത്താക്കി ബംഗ്ലാദേശ്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിന് പിന്നാലെ സ്റ്റീവ് റോഡ്‌സിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി ബംഗ്ലാദേശ്. ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡും സ്റ്റീവ് റോഡ്‌സും സംയുക്തമായി കൈക്കൊണ്ട് തീരുമാനപ്രകാരമാണ് വേര്‍പിരിയല്‍. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പ് വരെയായിരുന്നു റോഡ്‌സുമായുള്ള കരാര്‍. ലോകകപ്പില്‍ എട്ട് കളിയില്‍ നിന്ന് മൂന്ന് മത്സരത്തില്‍ മാത്രം ജയം പിടിക്കാനെ ബംഗ്ലാദേശിന് ആയിരുന്നുള്ളു. നിരാശാജനകമായ ഫലം ഇംഗ്ലണ്ടില്‍ നിന്ന് വന്നതോടെയാണ് കോച്ചിനെ മാറ്റാനുള്ള തീരുമാനം പെട്ടെന്നുണ്ടായത്. 

സൗത്ത് ആഫ്രിക്ക, വിന്‍ഡിസ്, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ ടൂര്‍ണമെന്റില്‍ ദുര്‍ബലരായി കാണപ്പെട്ട ടീമുകള്‍ക്കെതിരെ മാത്രമാണ് ബംഗ്ലാദേശിന് ജയം പിടിക്കാനായത്. 2018 ജൂണിലാണ് റോഡ്‌സ് ബംഗ്ലാദേശ് ടീമിനൊപ്പം ചേരുന്നത്. ലോകകപ്പിന് തൊട്ടുപിന്നാലെ ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ ശ്രീലങ്ക പര്യടനത്തില്‍ ടീമിനൊപ്പം റോഡ്‌സ് ഉണ്ടാവില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ലങ്കന്‍ പര്യടനത്തില്‍ ബംഗ്ലാദേശിനെ നയിക്കാന്‍ ഇടക്കാല പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം