കായികം

വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ കേടുപാട് വരുത്തി, സെറീന വില്യംസിന് വന്‍തുക പിഴ വിധിച്ചു

സമകാലിക മലയാളം ഡെസ്ക്

വിംബിള്‍ഡണ്‍ കോര്‍ട്ടുകളിലൊന്നില്‍ കേടുപാട് വരുത്തിയെന്ന് ആരോപിച്ച് സെറീന വില്യംസിന് പിഴ വിധിച്ച് ഓള്‍ ഇംഗ്ലണ്ട് ക്ലബ്. ഏഴ് ലക്ഷം 
രൂപയ്ക്കടുത്താണ് സെറിനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്റെ റാക്കറ്റ് ഉപയോഗിച്ച് കോര്‍ട്ടില്‍ സെറീന കേടുപാടുകള്‍ വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഏത് വിംബിള്‍ഡണ്‍ കോര്‍ട്ടിലാണ് 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയ സെറീന കോട്ടം വരുത്തിയത് എന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് വ്യക്തമാക്കിയിട്ടില്ല. 
പിഴ വിധിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ സെറീന പ്രതികരിച്ചിട്ടില്ല, വ്യാഴാഴ്ച വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമെരിക്കയില്‍ അലിസന്‍ റിസ്‌കെയെ സെറീന നേരിടാനിരിക്കെയാണ് താരത്തിന് വലിയ തുക പിഴവിധിച്ചുവെന്ന റിപ്പോര്‍ട്ട് വരുന്നത്. 24ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് വിംബിള്‍ഡണില്‍ ജയിച്ച് സെറീന ലക്ഷ്യം വയ്ക്കുന്നത്. 

കായിത താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാവാന്‍ പാടില്ലാത്ത രീതിയില്‍ കോര്‍ട്ടില്‍ പെരുമാറിയെന്ന കാരണത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിക്ക് 2 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. മൂന്നാം റൗണ്ടില്‍ ടെന്നിസ് സാന്‍ഡ്ഗ്രന്നിനോട് തോറ്റ് പുറത്തായപ്പോഴായിരുന്നു സംഭവം. ഓള്‍ ഇംഗ്ലണ്ട് ക്ലബില്‍ ബോംബ് സ്‌ഫോടനമാണ് പ്രതീക്ഷിച്ചത് എന്നാണ് ഫാബിയോ പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത