കായികം

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനല്‍; മാഞ്ചസ്റ്ററിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ, മഴയെത്തുന്ന സമയങ്ങള്‍ തലവേദന

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് സെമി ഫൈനലില്‍ വില്ലനായി എത്തിയ മഴ റിസര്‍വ് ഡേയിലും പിന്‍വാങ്ങില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. മൂടിക്കെട്ടിയ കാലാവസ്ഥയും, ഇടയ്ക്കിടെ കനത്ത മഴയുമാണ് റിസര്‍വ് ഡേയും ആശങ്ക തീര്‍ക്കുന്നത്. 

ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ മാഞ്ചസ്റ്ററില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാവും. അഞ്ച് മണി മുതലാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ മഴ പ്രതീക്ഷിക്കുന്നത്. എന്നാല്‍ 6-8 മണിക്കിടയില്‍ മഴയുടെ തീവ്രത കുറയും. രാത്രി 9 മണി മുതല്‍ 11 മണി വരെ വീണ്ടും മഴ വില്ലനായി എത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതോടെ റിസര്‍വ് ഡേയിലും മഴ ഇടയ്ക്കിടെ കളി മുടക്കി എത്തുമെന്ന് വ്യക്തം. 

ചൊവ്വാഴ്ച സെമിക്കിടയില്‍ വൈകുന്നേരം 6.30ടെയായിരുന്നു മഴ എത്തിയത്. നാല് മണിക്കൂറോളം കനത്ത മഴ ഇവിടെ തുടര്‍ന്നു. ഔട്ട്ഫീല്‍ഡില്‍ വെള്ളം കെട്ടിയതോടെ മത്സരം ചൊവ്വാഴ്ച പുനരാരംഭിക്കാനാവാത്ത അവസ്ഥയിലെത്തി. ചൊവ്വാഴ്ച രാത്രി 10.20ടെയാണ് മഴയുടെ ശക്തി കുറഞ്ഞത്. 10.40ന് ഫീല്‍ഡ് പരിശോധിക്കാന്‍ മാച്ച് ഓഫീഷ്യല്‍സ് ഷെഡ്യൂള്‍ ചെയ്തിരുന്നു എങ്കിലും അതിനിടയില്‍ വീണ്ടും മഴയെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി