കായികം

ഇവിടെ സച്ചിന്‍ ഇടംകൈ ബാറ്റ്‌സ്മാനാവണം, ബോട്ടില്‍ ക്യാപ്പ് ചലഞ്ചിന്റെ മറ്റൊരു പതിപ്പുമായി യുവരാജ് സിങ്‌

സമകാലിക മലയാളം ഡെസ്ക്

ഇന്റര്‍നെറ്റില്‍ വൈറലാണ് ബോട്ടില്‍ ക്യാപ്പ് ചലഞ്ച്. ആ വെല്ലുവിലി ഏറ്റെടുത്ത് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് എത്തുന്നത് ചലഞ്ചിന്റെ പുതിയൊരു പതിപ്പുമായിട്ടാണ്. ക്രിക്കറ്റ് ബാറ്റും പന്തും കൊണ്ടാണ് യുവി ചലഞ്ച് ഏറ്റെടുത്തത്. 

ബാല്‍ക്കണിയില്‍ നിന്ന് ഡെലിവറി നേരിടുന്ന യുവി മുന്നില്‍ വെച്ചിരിക്കുന്ന കുപ്പിയുടെ മൂടി അടിച്ച് തെറിപ്പിക്കുന്നു. ചുവപ്പ് ടെന്നീസ് ബോള്‍ ഉപയോഗിച്ചാണ് യുവി കളിച്ചത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത് ഏതാനും ക്രിക്കറ്റ് താരങ്ങളെ യുവി ചലഞ്ച് ചെയ്യുന്നു. 

ബ്രയാന്‍ ലാറ, ശിഖര്‍ ധവാന്‍, ക്രിസ് ഗെയില്‍, സച്ചിന്‍ എന്നിവരെയാണ് യുവി വെല്ലുവിളിക്കുന്നത്. ഇവിടെ സച്ചിന്‍ ഇടംകയ്യനായി നിന്ന് വേണം ചലഞ്ച് ഏറ്റെടുക്കാനെന്നും യുവി പറയുന്നു. യുവിയുടെ ചലഞ്ച് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സച്ചിന്‍ ഇടംകയ്യനായി നിന്ന് യുവിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്