കായികം

'അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നല്‍കും', ആരാധകരോട് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ

സമകാലിക മലയാളം ഡെസ്ക്

വസാന ശ്വാസം വരെ ഞാന്‍ എന്നിലെ ഏറ്റവും മികച്ചത് നല്‍കും...നെഞ്ചിലേറ്റിയ ആരാധകരോട് ജഡേജ പറയുന്നു. നാണംകെട്ട തോല്‍വി മുന്‍പില്‍ കണ്ടിടത്ത് നിന്നും ജയിക്കാം എന്ന പ്രതീക്ഷയിലേക്ക് ഇന്ത്യയെ എത്തിച്ച താരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് ആരാധകര്‍ മൂടുന്നതിന് ഇടയിലാണ് ജഡേജ നന്ദി പറഞ്ഞ് എത്തുന്നത്. 

ഏത് വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വരാന്‍ ഈ കളിയാണ് എന്നെ പഠിപ്പിച്ചത്,  ഒരിക്കലും വിട്ടുകൊടുക്കരുതെന്ന്. എനിക്ക് പ്രചോദനമായി നിന്ന ഓരോ ആരാധകനോടും എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാ പിന്തുണയ്ക്കും നന്ദി. ആ പ്രചോദനം തുടരുക, അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നല്‍കും, എല്ലാവരോടും സ്‌നേഹം, ജഡേജ ട്വിറ്ററില്‍ കുറിച്ചു. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വലിയ തകര്‍ച്ചയെ നേരിട്ടപ്പോഴാണ് ജഡേജ ക്രീസിലേക്കെത്തുന്നത്. 59 പന്തില്‍ നിന്നും 77 റണ്‍സുമായി ജഡേജ ക്രീസ് വിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 208 റണ്‍സ്. അല്ലറ, ചില്ലറയെന്ന് വിശേഷിപ്പിച്ച സഞ്ജയ് മഞ്ജരേക്കറുടെ വായടപ്പിക്കുന്ന ഇന്നിങ്‌സ് കൂടിയായി അവിടെ. വിജയ ലക്ഷ്യം മറികടക്കാനായില്ലെങ്കിലും അങ്ങനെയൊരു തിരിച്ചു വരവ് നടത്തിയതിന്, വിജയ പ്രതീക്ഷ നല്‍കിയതിന് ജഡേജയ്ക്ക് നന്ദി പറയുകയാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി