കായികം

കരുത്ത് കാണിക്കാന്‍ ജഡേജയോട് പറഞ്ഞ്, ധോനി പുറത്തായപ്പോള്‍ കരഞ്ഞ്; നിരാശ എത്രമാത്രമെന്ന് മുഖത്തെഴുതി രോഹിത്‌

സമകാലിക മലയാളം ഡെസ്ക്

ധോനിയും ജഡേജയും ചേര്‍ന്ന് ലോര്‍ഡ്‌സിലേക്ക് ഇന്ത്യയെ എത്തിക്കുമെന്ന് തോന്നിച്ച നിമിഷം. തിരിച്ചു വരവുകളുടെ വലിയ ചരിത്രമുള്ള ഓള്‍ഡ് ട്രഫോര്‍ഡില്‍ അവിശ്വസനീയ ജയം ഇന്ത്യ മുന്‍പില്‍ കണ്ട നിമിഷം. പക്ഷേ, അതുണ്ടായില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ച ആ നിമിഷങ്ങളില്‍ ഡഗൗട്ടില്‍ നിന്നിരുന്ന രോഹിത് ശര്‍മയുടെ മുഖഭാവങ്ങളാണ് ആരാധകരെ കൂടുതല്‍ സങ്കടത്തിലാക്കിയത്...

തോല്‍വി എത്രമാത്രം ടീമിനെ നിരാശപ്പെടുത്തിയെന്ന് വ്യക്തമാക്കി ആയിരുന്നു രോഹിത്തിന്റെ നില്‍പ്പ്...ക്രീസില്‍ നില്‍ക്കുന്ന ജഡേജയോട് കരുത്ത് കാണിക്കാന്‍ പറഞ്ഞും, ഹര്‍ദിക് പുറത്തായപ്പോള്‍, ധോനി മടങ്ങിയപ്പോള്‍ സങ്കടം താങ്ങാനാവാതെ നിന്ന്..ജഡേജ പുറത്തായപ്പോള്‍ ബൗണ്ടറി ലൈനിന് പിറകില്‍ ഇരുന്ന് കരഞ്ഞും രോഹിത് വികാരാധീതനായി. 

വ്യക്തിപരമായി രോഹിത്തിന് ഏറെ നേട്ടങ്ങള്‍ കൊണ്ടുവന്ന ലോകകപ്പായിരുന്നു ഇത്. അഞ്ച് സെഞ്ചുറിയെന്ന നേട്ടത്തിലൂടെ റെക്കോര്‍ഡ് തീര്‍ത്തു. പക്ഷേ അപ്പോഴെല്ലാം രോഹിത് പറഞ്ഞിരുന്നത് ടീമിന്റെ ജയത്തിന് വേണ്ടിയാണ്, ടീം ജയിക്കുക എന്നതാണ് പ്രധാനം എന്ന്. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ രോഹിത്തിന് ടീമിന് താങ്ങാവാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും