കായികം

അമിത ആത്മവിശ്വാസം വിനയായി ; ഇന്ത്യന്‍ ടീം ലണ്ടനില്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോകകപ്പ് സെമിയിലെ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ഇന്ത്യന്‍ ടീമിന് പുതിയ തലവേദന. ടീമും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്ത്യ ഫൈനലില്‍ കയറുമെന്ന അമിത ആത്മവിശ്വാസം മൂലം  വിമാനടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാതിരുന്നതാണ് വിനയായത്.

സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ശേഷമാണ് ബിസിസിഐ മടക്കടിക്കറ്റിന് ശ്രമിച്ചത്. അപ്പോഴാകട്ടെ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയും. ഇതോടെ ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ഫൈനല്‍ മത്സരം വരെ ഇംഗ്ലണ്ടില്‍ തങ്ങേണ്ട  അവസ്ഥയിലാണ്.

ലോകകപ്പില്‍ നിന്നും ടീം പുറത്തായതോടെ ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച തന്നെ മാഞ്ചെസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു. ഇവരില്‍ പലരും ഞായറാഴ്ച വരെ നഗരത്തില്‍ തുടര്‍ന്നേക്കും. ഇറങ്ങേണ്ട സ്ഥലങ്ങള്‍ക്കനുസരിച്ച് പ്രത്യേക സംഘങ്ങളായിട്ടായിരിക്കും ടീം ഇംഗ്ലണ്ടില്‍ നിന്ന് തിരിക്കുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി