കായികം

തലകൊണ്ട് കാല്‍പ്പന്തു കളിച്ച താരം, പീറ്റര്‍ ക്രൗച്ച് വിരമിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഈ നിമിഷത്തിന് വേണ്ടി ഒരുങ്ങാന്‍ 23 വര്‍ഷമുണ്ടായിരുന്നു എനിക്ക് മുന്‍പില്‍. ഇപ്പോള്‍ ആ സമയമായി. മുന്‍ ഫുട്‌ബോള്‍ താരം എന്ന് ഞാന്‍ എന്നെതന്നെ വിശേഷിപ്പിക്കേണ്ട സമയമായി...വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇംഗ്ലീഷ് താരം പീറ്റര്‍ ക്രൗച്ച് പറഞ്ഞതിങ്ങനെ...നാല്‍പ്പത് വയസുവരെ കളിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. എന്നാല്‍, കഴിഞ്ഞ കുറച്ച് സീസണുകള്‍ നല്‍കിയ ഫലം ഇപ്പോള്‍ എന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചു, ക്രൗച്ച് പറയുന്നു... ഹെഡര്‍ ഗോളുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച് പീച്ചര്‍ ക്രൗച്ച് മൈതാനത്ത് ഇനിയില്ല. 

2005 മുതല്‍ 2010 വരെ ഇംഗ്ലണ്ട് ടീമിന്റെ മുന്നേറ്റ നിരയില്‍ ആ ആറടി നാലിഞ്ചുകാരനുണ്ടായിരുന്നു. 42 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രൗച്ച് ജേഴ്‌സിയണിഞ്ഞു. 21 വര്‍ഷം നീണ്ട കരിയറില്‍ 13 ക്ലബുകള്‍ക്ക് വേണ്ടി ക്രൗച്ച് ബൂട്ട് കെട്ടി. ടോട്ടന്നത്തിനൊപ്പം 1998ലാണ് ക്രൗച്ച് ക്ലബ് കരിയറിന് തുടക്കമിടുന്നത്. പോര്‍ട്‌സ്മൗത്ത്, ആസ്റ്റണ്‍ വില്ല, നോര്‍വിച്ച് ക്യുപിആര്‍, ലിവര്‍പൂള്‍ എന്നീ ക്ലബുകളിലേക്കും ക്രൗച്ച് എത്തി. 

ടോട്ടന്നത്തില്‍ ക്ലബ് കരിയര്‍ തുടങ്ങുമ്പോള്‍ പതിനേഴ് വയസായിരുന്നു ക്രൗച്ചിന് പ്രായം. 468 ക്ലബ് മത്സരങ്ങള്‍ കളിച്ച താരം 108 ഗോളുകള്‍ നേടി. ഹെഡ്ഡറുകളിലൂടെയായിരുന്നു ക്രൗച്ചിന്റെ ഗോളുകളില്‍ അധികവും. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹെഡ്ഡര്‍ ഗോളുകള്‍ നേടിയ റെക്കോര്‍ഡ് ക്രൗച്ചിന്റെ പേരിലാണ്. 53 വട്ടമാണ് ക്രൗച്ച് തലകൊണ്ട് ഗോള്‍ വല ചലിപ്പിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി 42 കളിയില്‍ നിന്നും 22 ഗോളുകളും ക്രൗച്ചിന്റെ അക്കൗണ്ടിലുണ്ട്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി ഇനി അണ്ണൻ നോക്കിക്കോളും'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു