കായികം

ചെലവു താങ്ങാന്‍ വയ്യ, ഡല്‍ഹി ഡൈനാമോസ് ഒഡീഷയിലേക്ക് ഹോം ഗ്രൗണ്ട് മാറ്റുന്നു, പേരിലും മാറ്റം വരുത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ഡല്‍ഹി ഡൈനാമോസ് അവരുടെ ഹോം ഗ്രൗണ്ട് മാറ്റുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിന്ന് ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിലേക്കാണ് മാറ്റം. സാമ്പത്തിക ഘടകങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഡല്‍ഹി ഡൈനാമോസിന്റെ നീക്കം. 

സ്‌റ്റേഡിയം മാറ്റുന്നതിലൂടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാനാവുമെന്ന് ക്ലബ് മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം നിലവില്‍ ഉപയോഗിച്ചു വരുന്നത്. ഡല്‍ഹിക്ക് പകരം മറ്റ് വേദികള്‍ ഡല്‍ഹി ഡൈനാമോസ് ക്ലബ് തെരഞ്ഞെങ്കിലും ഒഡീഷ സര്‍ക്കാരുമായി മാത്രമാണ് അവര്‍ക്ക് ധാരണയിലെത്താനായത്. 

കലിംഗ സ്റ്റേഡിയം ക്ലബിന്റെ സ്ഥിരം വേദിയാക്കാനുള്ള നീക്കം മുന്‍പില്‍ കണ്ട് ക്ലബിന്റെ പേരില്‍ മാറ്റം വരുത്തുന്നതും ഡല്‍ഹി മാനേജ്‌മെന്റ് പരിഗണിക്കുന്നുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് കാണികളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ ഡല്‍ഹി ഡൈനാമോസിന് കഴിഞ്ഞ സീസണുകളില്‍ സാധിച്ചിരുന്നില്ല. 

ജംഷഡ്പൂര്‍ എഫ്‌സിക്ക് ഹോം ഗ്രൗണ്ടില്‍ നിന്ന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. ഇതും ഭുവനേശ്വറിലേക്ക് വേദി മാറ്റാന്‍ ഡൈനാമോസിനെ പ്രേരിപ്പിക്കുന്നു. ഇന്ത്യന്‍ ആരോസ്  കഴിഞ്ഞ സീസണില്‍ അവരുടെ ഹോം ഗ്രൗണ്ടായി ഉപയോഗിച്ചത് കലിംഗ സ്‌റ്റേഡിയമായിരുന്നു. സൂപ്പര്‍ കപ്പിന്റെ ആദ്യ രണ്ട് എഡിഷനും വേദിയായതും കലിംഗ സ്റ്റേഡിയമാണ്. 

കഴിഞ്ഞ രണ്ട് സീസണുകളിലും ഐഎസ്എല്ലില്‍ മോശം ഫലമാണ് ഡല്‍ഹി ഡൈനാമോസിനെ തേടിയെത്തിയത്. കഴിഞ്ഞ രണ്ട് സീസണിലും ടോപ് സിക്‌സില്‍ പോലുമെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ഐഎസ്എല്ലിന്റെ ആദ്യ മൂന്ന് സീസണുകളില്‍ രണ്ട് വട്ടം ഡല്‍ഹി അവസാന നാലിലേക്ക് ഇടംപിടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി