കായികം

സത്യാവസ്ഥ എന്താണ്? 2020ലെ ട്വന്റി20 ലോകകപ്പ് കളിക്കുമെന്ന് ധോനി സ്ഥിരീകരിച്ചു? 

സമകാലിക മലയാളം ഡെസ്ക്

ധോനിക്ക് നേരെയുള്ള വിരമിക്കല്‍ മുറവിളികള്‍ ശക്തമാവുന്നതിന് ഇടയിലാണ് ധോനിയുടെ ട്വീറ്റ് എന്ന നിലയില്‍ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.ആരാധകര്‍ക്കിടയില്‍ വ്യാപകമായി അത് പ്രചരിക്കുകയും ചെയ്തു. എന്നാല്‍, ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുമായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ആരാധകരില്‍ ചിലര്‍ ഫോട്ടോഷോപ്പിലൂടെ സൃഷ്ടിച്ചതാണെന്നാണ് വ്യക്തമാവുന്നത്. 

2020ലെ ട്വന്റി20 ലോകകപ്പില്‍ താന്‍ കളിക്കുമെന്ന് ധോനി ആരാധകരോട് പറയുന്ന രീതിയിലായിരുന്നു ട്വീറ്റ്. ധോനിയുടേത് എന്ന് പറയുന്ന രീതിയില്‍ പ്രചരിച്ച ട്വീറ്റില്‍ എഴുതിയിരുന്നത് ഇങ്ങനെ, ലോകകപ്പ് സെമിയിലെ തോല്‍വിയിലും, എന്റെ വിരമിക്കലിനെ കുറിച്ചുള്ള ട്രോളുകളിലും രാജ്യം മുഴുവന്‍ നിരാശരാണ് എന്നറിയാം. എന്നാല്‍, എന്റെ ടീമിനെ വിട്ടിട്ടു പോവാന്‍ പറ്റിയ സമയം ഇതല്ല. ആരാധകര്‍ പേടിക്കേണ്ടതില്ല. ഓസ്‌ട്രേലിയയില്‍ 2020 ലോകകപ്പ് ഞാന്‍ കളിക്കും. പിന്തുണ തുടരുക...

1200ളം ഷെയറുകള്‍ ഈ ഫേസ്ബുക്ക് പോസ്റ്റില്‍ വന്നതായാണ് കാണുന്നത്. എന്നാല്‍ ബിസിസിഐയോ, ധോനിയോ ഇക്കാര്യം സ്ഥിരീകരിച്ചില്ല. മാത്രമല്ല, ട്വിറ്ററില്‍ ധോനി ഇതിനെ കുറിച്ച് പറയുന്നുമില്ല. മെയ് ആറിനാണ് ധോനിയുടെ അവസാന ട്വീറ്റ് വന്നിരിക്കുന്നത്. ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും തന്റെ ഭാവിയെ കുറിച്ച് പറയുന്ന പോസ്റ്റുകളൊന്നും ധോനി ഇട്ടിട്ടുമില്ല. 

ധോനിയുടെ ട്വീറ്റ് എന്ന് പറയുന്ന സ്‌ക്രീന്‍ഷോട്ടില്‍ വേരിഫൈഡ് അക്കൗണ്ട് എന്ന് വ്യക്തമാക്കുന്ന ബ്ലൂ ടിക്ക് കാണാം. എന്നാല്‍, ട്വീറ്റിന്റെ യഥാര്‍ഥ ഡിസൈനിലുള്ളതല്ല അത്. ഡേറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങളുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം