കായികം

അടുത്ത പി.ടി.ഉഷയല്ല, ആദ്യ ഹിമാ ദാസ് ആവണം! കാറ്റിനെ പോലെ കുതിക്കാന്‍ കൊതിക്കുന്ന പെണ്ണ് നല്‍കുന്ന ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ട്രാക്കിലെ ഒളിംപിക്‌സ് സ്വര്‍ണം...നമ്മളോട് അത് സ്വപ്‌നം കണ്ട് തുടങ്ങിക്കോളാന്‍ പറയുകയാണ് ട്രാക്കില്‍ കുതിച്ച് ഹിമ ദാസ്. 1984ല്‍ പിടി ഉഷയിലൂടെ ഒളിംപിക്‌സ് മെഡലിനടുത്തേക്ക് എത്തിയതിന് ശേഷം ഒരുപക്ഷേ ധൈര്യത്തോടെ ആദ്യമായി അത് സ്വപ്‌നം കാണാന്‍ നമുക്ക് ലഭിക്കുന്ന അവസരമാണ്...കാറ്റിനെ പോലെ കുതിക്കാന്‍ കൊതിക്കുന്ന പെണ്‍കുട്ടി പറയുകയാണ്...സ്വപ്‌നം കണ്ട് തുടങ്ങിക്കോളാന്‍...

ഒരു മാസത്തിന് ഇടയില്‍ അഞ്ച് സ്വര്‍ണമാണ് ഹിമ ഓടിയെടുത്തിരിക്കുന്നത്. നാല് സ്വര്‍ണവും വന്നത് 15 ദിവസത്തിന് ഇടയില്‍. കഴിഞ്ഞ വര്‍ഷം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തുടങ്ങിയ കുതിപ്പ് ഭാഗ്യത്തിന്റെ പിന്‍ബലത്തിലല്ലെന്ന് തുടര്‍ന്നങ്ങോട്ടുള്ള കുതിപ്പുകളിലൂടെ ധിംഗ് എക്‌സ്പ്രസ് തെളിയിക്കുന്നുണ്ട്. 

200 മീറ്റര്‍ ഓട്ടത്തില്‍ മികച്ച സമയം കണ്ടെത്താന്‍ ഹിമയ്ക്ക് സാധിക്കുന്നു എന്നതാണ് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. 23.10 ആണ് ഹിമയുടെ 200 മീറ്ററിലെ ഇപ്പോഴത്തെ മികച്ച സമയം. 2016 ഒളിംപിക്‌സിലെ 200 മീറ്ററിലെ ജേതാവിന്റെ സമയത്തില്‍ നിന്നും 1.32 സെക്കന്‍ഡുകള്‍ മാത്രം കുറവ്. ഒരു വര്‍ഷം ഹിമയ്ക്ക് മുന്‍പിലുണ്ട്, ടോക്യോ ഒളിംപിക്‌സിന് അരങ്ങുണരുമ്പോഴേക്കും ആ സമയം കണ്ടെത്താന്‍. 

19 വയസ് എന്നതും നമുക്ക് പ്രതീക്ഷ നല്‍കുന്നതാണ്...ഓടിത്തെളിയിക്കാന്‍ ഇനിയും അവള്‍ക്ക് മുന്‍പില്‍ ധാരാളം സമയമുണ്ട്. ഫുട്‌ബോളറാവാന്‍ കൊതിച്ച് ട്രാക്കിലേക്ക് എത്തിപ്പെട്ട താരം രാജ്യാന്തര ട്രാക്ക് ഇനത്തില്‍ ആദ്യമായി സ്വര്‍ണം നേടുന്ന ഇന്ത്യക്കാരിയായി വരാന്‍ പോവുന്ന വസന്തത്തിന്റെ സൂചനകളല്ലേ നല്‍കിയത്? ഇവിടെ 400 മീറ്ററില്‍ 51.46 സെക്കന്‍ഡിലാണ് ഹിമ സ്വര്‍ണ കുതിപ്പ് നടത്തിയത്. 

2018 ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ ഫൈനലിലേക്കെത്തിയ കുതിപ്പില്‍ കുറിച്ച് 51.00 ഇന്ത്യന്‍ താരത്തിന്റെ റെക്കോര്‍ഡ് സമയമാണ്. 2018 ഓഗസ്റ്റില്‍ 26ന് തന്റെ തന്നെ സമയം 50.79ലേക്ക് ഹിമ തിരുത്തി. ഒരു മാസത്തിനിടെ തുടര്‍ച്ചയായ അഞ്ച് സ്വര്‍ണത്തിലേക്ക് ഹിമ എത്തിയത് ഇങ്ങനെ, 

ജൂലൈ രണ്ട്, 2019, പോസ്‌നാന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിക്‌സ്- സമയം 23.65 സെക്കന്‍ഡ്‌സ്. 
ജൂലൈ ഏഴ്, 2019, കന്റോ അത്‌ലറ്റിക്‌സ് മീറ്റ്, പോളണ്ട്- സമയം 23.97 സെക്കന്‍ഡ്
ജൂലൈ 13, 200 മീറ്റര്‍, ക്ലഡ്‌നോ അത്‌ലറ്റിക്‌സ് മീറ്റ്, ചെക്ക് റിപ്പബ്ലിക്- 23.43 സെക്കന്‍ഡ്‌സ്
ജൂലൈ 16 തബോര്‍ അത്‌ലറ്റിക്‌സ് മീറ്റ്, 200 മീറ്റര്‍- സമയം 23.25
ജൂലൈ 20, 400 മീറ്റര്‍, സമയം 52.09 സെക്കന്‍ഡ്‌സ്

അടുത്ത പി.ടി.ഉഷയല്ല...ട്രാക്കിലെ ആദ്യ ഹിമാ ദാസ് ആവുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് രാജ്യം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു