കായികം

ലിവര്‍പൂള്‍ വീണ്ടും വീണു; പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം വിടാതെ സെവിയ്യ

സമകാലിക മലയാളം ഡെസ്ക്

ബോസ്റ്റണ്‍: പ്രീ സീസണിലെ രണ്ടാം പോരാട്ടത്തിലും ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ ലിവര്‍പൂളിന് തോല്‍വി. സ്പാനിഷ് ടീം സെവിയ്യയോട് അവര്‍ സൗഹൃദ പോരാട്ടത്തില്‍ 2-1ന് പരാജയമേറ്റു വാങ്ങി. നേരത്തെ കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്മുണ്ടിനോടും തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 

ഇടയ്ക്ക് പത്ത് പേരായി ചുരുങ്ങിയിട്ടും കളിയുടെ  അവസാന നിമിഷം നേടിയ ഗോളിലായിരുന്നു സെവിയ്യയുടെ വിജയം. ത്സരത്തില്‍ സെവിയ്യ ആയിരുന്നു ആദ്യം ലീഡ് എടുത്തത്. 37ാം മിനുട്ടില്‍ നൊലീറ്റോ ലീഡ് സമ്മാനിച്ചു. എന്നാല്‍ ആ ഗോളിന് ഏഴ് മിനുട്ടിനുള്ളില്‍ തന്നെ ലിവര്‍പൂള്‍ മറുപടി നല്‍കി. 44ാം മിനുട്ടില്‍ ഡിവോക്ക് ഒറിഗിയിലൂടെ അവര്‍ സമനില പിടിച്ചു. 

രണ്ടാം പകുതി തുടങ്ങി മത്സരം 76ാം മിനുട്ടിലെത്തിയപ്പോള്‍ അനാവശ്യ ടാക്ലിങിലൂടെ സെവിയ്യയുടെ നാനോണ്‍ ചുവപ്പ് കണ്ട് പുറത്തു പോയി. ലിവര്‍പൂള്‍ താരം യാസ്സര്‍ ലരൗസിയെ അപകടകരമാം വിധം ഫൗള്‍ ചെയ്തതിന് റഫറി താരത്തിന് നേരിട്ട് തന്നെ ചുവപ്പ് കാര്‍ഡ് നല്‍കി. ഇതോടെ സെവിയ്യ പത്ത് പേരായി ചുരുങ്ങി. 

കളി അവസാന നിമിഷത്തിലേക്കടുക്കവേയാണ് നേര്‍ വിപരീതമായി സെവിയ്യ വിജയ ഗോളും സ്വന്തമാക്കിയത്. 90ാം മിനുട്ടില്‍ പോസോ ആണ് അവസാന മിനുട്ടില്‍ സെവിയ്യക്ക് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ