കായികം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആശ്വാസം; ബലാത്സംഗക്കേസില്‍ തെളിവില്ല; കേസ് തുടരാനാകില്ലെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മോഡല്‍ നല്‍കിയ ബലാത്സംഗക്കേസില്‍ യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആശ്വാസ വാര്‍ത്ത. റൊണാള്‍ഡോ പീഡിപ്പിച്ചുവെന്ന അമേരിക്കന്‍ മോഡല്‍ കാതറീന്‍ മയോര്‍ഗയുടെ പരാതിയില്‍ താരത്തിനെതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് യുഎസ് അഭിഭാഷകര്‍ വ്യക്തമാക്കി. ഇതോടെ റൊണാള്‍ഡോയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ കേസ് തുടരാനാകില്ലെന്ന് നെവാഡ ഡിസ്ട്രിക്ട് അറ്റോര്‍ണിയും വ്യക്തമാക്കി. റൊണാള്‍ഡോ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ചില സംശയങ്ങള്‍ മാത്രമെ നിലനില്‍ക്കുന്നുള്ളുവെന്നും തെളിവുകള്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു ദശാബ്ദം മുമ്പ് റൊണാള്‍ഡോ പീഡിപ്പിച്ചുവെന്ന കാതറീന്റെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്  ലാസ്‌വെഗാസ് പൊലീസ് വീണ്ടും അന്വേഷണം നടത്തിയത്. എന്നാല്‍ താന്‍ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ അന്ന് വ്യക്തമാക്കിയിരുന്നു. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.

2009ല്‍ ലാസ് വെഗാസില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി വ്യക്തമാക്കിയിരുന്നു. ഒന്‍പത് വര്‍ഷത്തിനു ശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ തുറന്നുപറഞ്ഞത്. മീ ടു തരംഗം അലയടിച്ചപ്പോഴാണ് മയോര്‍ഗയും റൊണാള്‍ഡോക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്