കായികം

സ്വപ്‌ന സാഫല്യവുമായി ഭൃഷ്ടി; സ്പാനിഷ് ടോപ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന്റെ അഭിമാനമായി ഭൃഷ്ടി ഭഗ്ചി. സ്പാനിഷ് വനിതാ ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഭൃഷ്ടി മാറി. തന്റെ സ്വപ്‌നം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് താരം. 

സ്‌പെയിനിലെ വനിതാ ഫുട്‌ബോള്‍ ലീഗിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഇബര്‍ഡോളയിലാണ് താരം കളിക്കുന്നത്. ബംഗളൂരു സ്വദേശിനിയാണ് ഭൃഷ്ടി ഭഗ്ചി. താരത്തെ ടീമിലെടുത്തതായി മാഡ്രിഡ് ക്ലബ് ഡി ഫുട്‌ബോള്‍ ഫെമെനിനൊയാണ് ഭൃഷ്ടിയെ ടീമിലെടുത്തത്. ഇക്കാര്യം അവര്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കിട്ടിട്ടുണ്ട്. 

ഭൃഷ്ടി ഒരു മാസത്തിലധികമായി മാഡ്രിഡ് ക്ലബിനൊപ്പം ട്രെയിന്‍ ചെയ്യുന്നുണ്ട്. ക്രൗഡ് ഫണ്ടിങ്ങിലൂടെ മാഡ്രിഡില്‍ ട്രയല്‍സിന് പോയ ഭൃഷ്ടി അവിടെ നടത്തിയ പ്രകടനങ്ങളുടെ മികവിലാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചത്. താരത്തിന്റെ കേളീ മികവ് പിടിച്ച ക്ലബ് കരാര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബുകളൊക്കെ കളിക്കുന്ന ലീഗിലാണ് ഇനി ഭൃഷ്ടി കളിക്കുക.

നേരത്തെ കര്‍ണാടകയ്ക്ക് വേണ്ടി സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ഭൃഷ്ടി. അവസാന കുറച്ച് കാലമായി അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ആയ ഒക്‌ലഹോമ യൂണിവേഴ്‌സിറ്റിക്കായും നോര്‍ത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റിക്കായും കളിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും