കായികം

ഫ്രാങ്ക് റിബറി ലിവര്‍പൂളിലേക്ക്; യുര്‍ഗന്‍ ക്ലോപിന്റെ പിന്തുണ?

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇക്കഴിഞ്ഞ  സീസണിനൊടുവില്‍ ഇതിഹാസ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് വിട  പറഞ്ഞിരുന്നു. 36കാരനായ താരം നിലവില്‍ ഒരു ടീമിന്റേയും ഭാഗമല്ല. അതിനിടെ വളരെ ശ്രദ്ധേയമായൊരു വാര്‍ത്തയാണ് ഇംഗ്ലണ്ടില്‍ നിന്ന് വരുന്നത്. 

നിലവിലെ ചാമ്പ്യന്‍സ് ട്രോഫി കിരീട ജേതാക്കളായ ലിവര്‍പൂളിലേക്ക് റിബറിയെ എത്തിക്കാന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് ശ്രമിക്കുന്നതയാണ് റിപ്പോര്‍ട്ടുകള്‍. ക്ലോപിന് അതിയായ താത്പര്യമുണ്ട് റിബറിയെ ആന്‍ഫീല്‍ഡിലെത്തിക്കാന്‍. ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്മുണ്ടിനെ പരിശീലിപ്പിക്കുന്ന കാലത്ത് മുഖ്യ എതിരാളികളായിരുന്ന ബയേണ്‍ നിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റിബറി. റിബറിയുടെ കളിയോട് ക്ലോപിന് ആരാധനയുണ്ട്. അദ്ദേഹമത് പരസ്യമായി തന്നെ പറഞ്ഞിട്ടുമുണ്ട്. 

അതേസമയം ലിവര്‍പൂള്‍ ക്ലബ് അധികൃതരുടെ നിലപാടനുസരിച്ചാകും മറ്റ് കാര്യങ്ങള്‍. നിലവില്‍ റിബറിയെ പോലൊരു വെറ്ററന്‍ താരത്തെ ടീമിലെടുക്കേണ്ടതിന്റെ ആവശ്യം ലിവര്‍പൂളിനില്ല എന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ലിവര്‍പൂള്‍ ഒരു താരത്തെ മാത്രമാണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഹോളണ്ട് പ്രതിരോധ  താരം സെപ്പ് വാന്‍ ഡെന്‍ ബെര്‍ഗാണ് ആന്‍ഫീല്‍ഡിലെത്തിയത്. 

അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ റിബറിയെ ടീമിലെടുക്കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ആരാധകര്‍ക്കുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്

39 ഡിഗ്രി വരെ ചൂട്; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, രാത്രി കടലാക്രമണത്തിന് സാധ്യത

ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം