കായികം

'മാഗ്നിഫിഷ്യന്റ് മേരി'; ഇടിക്കൂട്ടില്‍ നിന്ന് വീണ്ടും സ്വര്‍ണത്തിളക്കം

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ആറ് തവണ ലോക ചാമ്പ്യയായ ഇന്ത്യയുടെ അഭിമാന താരം മേരി കോമിന് വീണ്ടും സ്വര്‍ണത്തിളക്കം. ഇന്തോനേഷ്യയില്‍ നടക്കുന്ന പ്രിസ്ഡന്റ് കപ്പ് ബോക്‌സിങ് പോരാട്ടത്തിലാണ് വെറ്ററന്‍ ഇന്ത്യന്‍ വനാതാ താരത്തിന്റെ നേട്ടം. 

51 കിലോ വിഭാഗം ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്‌സിനെയാണ് മേരി പരാജയപ്പെടുത്തിയത്. 5-0ത്തിനാണ് മേരിയുടെ ആധികാരിക വിജയം. 

സെപ്റ്റംബര്‍ ഏഴ് മുതല്‍ തുടങ്ങുന്ന ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പിലാണ് മേരി. അതിന് മുന്നോടിയായി സ്വര്‍ണ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത് 36കാരിയായ താരത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. സെപ്റ്റബര്‍ ഏഴ് മുതല്‍ 21 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച