കായികം

മിന്നലായി യുവരാജ് സിങ്; ഗ്ലോബല്‍ ടി20യില്‍ ടൊറന്റോ നാഷണല്‍സിന് തകര്‍പ്പന്‍ ജയം

സമകാലിക മലയാളം ഡെസ്ക്

ബ്രാംബ്റ്റണ്‍: വെറ്ററന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് വെടിക്കെട്ട് ബാറ്റിങുമായി കളം നിറഞ്ഞ പോരാട്ടത്തില്‍ ഗ്ലോബല്‍ ടി20യില്‍ ടൊറന്റോ നാഷണല്‍സിന് ആദ്യ വിജയം. നായകനായ യുവരാജ് സിങും പിന്നാലെയെത്തിയ ഇന്ത്യന്‍ താരം മന്‍പ്രീത് ഗോണിയും വിശ്വരൂപം പുറത്തെടുത്തപ്പോള്‍ എഡ്‌മൊണ്ടന്‍ റോയല്‍സിനെ അവര്‍ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. 

19ഓവറായി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ 17.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നാഷണല്‍സ് 192 റണ്‍സെടുത്താണ് വിജയം പിടിച്ചത്.  

തുടക്കത്തില്‍ രണ്ട് വവിക്കറ്റുകള്‍ വീണ് പതറിയ നാഷണല്‍സിനെ മൂന്നാം വിക്കറ്റില്‍ ഒത്തേചേര്‍ന്ന ക്ലാസന്‍- യുവരാജ് സഖ്യമാണ് മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നത്. ക്ലാസന്‍ 39 പന്തുകള്‍ നേരിട്ട് രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 45 റണ്‍സെടുത്തു. 21 പന്തില്‍ 35 റണ്‍സ് എടുത്താണ് യുവരാജ് മടങ്ങിയത്. മൂന്ന് വീതം സിക്‌സും ഫോറും പറത്തിയാണ് യുവിയുടെ മിന്നല്‍ ബാറ്റിങ്. 

പിന്നീട് വാലറ്റത്ത് 12 പന്തില്‍ 33 റണ്‍സ് എടുത്ത ഗോണിയും  അഞ്ച് പന്തില്‍ 17 റണ്‍സ് എടുത്ത രവീന്ദര്‍പാല്‍ സിങിന്റെയും കൂറ്റനടികളുടേയും   മികവില്‍ ടൊറന്റോ നാഷണല്‍സ് ജയിച്ചു കയറുകയായിരുന്നു. ഗോണി മൂന്ന് വീതം സിക്‌സും ഫോറും തൂക്കിയപ്പോള്‍ രണ്ട് സിക്‌സും ഒരു ഫോറുമായിരുന്നു രവീന്ദര്‍ പാല്‍ സിങ് അടിച്ചെടുത്തത്. 

നേരത്തെ പുറത്താകാതെ 24 പന്തില്‍ 43 റണ്‍സ് നേടിയ കട്ടിങ്ങിന്റെയും 17 പന്തില്‍ 36 റണ്‍സ് എടുത്ത ഷദബ് ഖാന്റെയും ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് എഡ്‌മൊണ്ടന്‍ റോയല്‍സ് 191 റണ്‍സ് എടുത്തത്. ടൊറന്റോ നാഷണല്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി ഗ്രീന്‍ ആണ് മികച്ച പ്രകടനം പുറത്തെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി