കായികം

ഫ്രഞ്ച് ഓപണ്‍: കാലിടറി ഫെഡറര്‍, ക്ലാസിക് പോരാട്ടത്തില്‍ ജയം നാദിലിനൊപ്പം 

സമകാലിക മലയാളം ഡെസ്ക്

പാരീസ്: റോജര്‍ ഫെഡററെ തോല്‍പ്പിച്ച് റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണ്‍ ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ ജയം. സ്‌കോര്‍ 6-3, 6-4, 6-2.

ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫെഡറര്‍ നാട്ടുകാരന്‍ തന്നെയായ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ പരാജയപ്പെടുത്തിയപ്പോള്‍ ജപ്പാന്‍ താരം കെയ് നിഷികോരിയെ വീഴ്ത്തിയാണ് നദാലിന്റെ സെമി പ്രവേശം. കരിയറില്‍ ഇത് 39ാം തവണയാണ് ഫെഡററും- നദാലും നേര്‍ക്കുനേര്‍ വരുന്നത്. 

കളിമണ്‍ കോര്‍ട്ടിലെ തന്റെ അപ്രമാദിത്വം വിടാതെ കാത്ത നദാല്‍ കരിയറിലെ 12ാം ഫ്രഞ്ച് ഓപണ്‍ കിരീട നേട്ടത്തിനായാണ് ഒരുങ്ങുന്നത്. 2015ന് ശേഷം ആദ്യമാാണ് ഫെഡറര്‍ ഫ്രഞ്ച് ഓപണ്‍ കളിക്കാന്‍ ഇത്തവണ എത്തിയത്. 2012ല്‍ നൊവാക് ദ്യോക്കോവിചിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്രഞ്ച് ഓപണ്‍ സെമിയിലേക്ക് ഫെഡറർ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി