കായികം

ഈ ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോര്‍; ബംഗ്ലാദേശിന് മുന്നിലുള്ളത് റണ്‍മല

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ ബംഗ്ലാദേശിന് 387 റണ്‍സ് വിജയലക്ഷ്യം. ഈ ലോകകപ്പില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന ററെക്കോര്‍ഡ് നേടിയാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചിരിക്കുന്നത്. ഓപ്പണര്‍ ജേസണ്‍ റോയിയുടെ സെഞ്ചുറിയും ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവരുെട അര്‍ധസെഞ്ചുറികളും കരുത്തായ ഇന്നിങ്‌സിനൊടുവിലാണ് ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോറിലെത്തിയത്. 

നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 386 റണ്‍സെടുത്തത്. ഈ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിത സ്‌കോറും എല്ലാ ലോകകപ്പിലുമായി ഇംഗ്ലണ്ട് താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും കുറിച്ച റോയി, 121 പന്തില്‍ 14 ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 153 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലോകകപ്പിലെ കന്നി അര്‍ധസെഞ്ചുറി കുറിച്ച ജോണി ബെയര്‍സ്‌റ്റോ (50 പന്തില്‍ 51), തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറി കുറിച്ച ജോസ് ബട്‌ലര്‍ (44 പന്തില്‍ 64) എന്നിവര്‍ റോയിക്ക് ഉറച്ച പിന്തുണ നല്‍കി. ജോ റൂട്ട് (29 പന്തില്‍ 21), ഒയിന്‍ മോര്‍ഗന്‍ (33 പന്തില്‍ 35), ബെന്‍ സ്‌റ്റോക്‌സ് (ഏഴു പന്തില്‍ ആറ്), ക്രിസ് വോക്‌സ് (എട്ടു പന്തില്‍ പുറത്താകാതെ 18)), ലിയാം പ്ലങ്കറ്റ് (ഒന്‍പതു പന്തില്‍ പുറത്താകാതെ 27) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ബംഗ്ലദേശിനായി മെഹ്ദി ഹസന്‍, മുഹമ്മദ് സയ്ഫുദ്ദീന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി