കായികം

വിരമിക്കല്‍ പ്രഖ്യാപനം പിന്നിലുപേക്ഷിച്ചു, അനസ് വീണ്ടും കളിക്കാനെത്തുന്നു; മനസ് മാറ്റിച്ചത് സ്റ്റിമാക്‌

സമകാലിക മലയാളം ഡെസ്ക്

വിരമിക്കല്‍ പ്രഖ്യാപനം പിന്നിലുപേക്ഷിച്ച് ഇന്ത്യന്‍ പ്രതിരോധ നിര താരം അനസ് എടത്തൊടിക്ക വീണ്ടും കളിക്കാനെത്തുന്നു. രാജ്യാന്തര ഫുട്‌ബോളിലേക്ക് മടങ്ങാന്‍ അനസ് തീരുമാനിച്ചതോടെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള ഇന്ത്യയുടെ പരിശീല സംഘത്തിനൊപ്പം അനസും ചേരും. കോച്ച് സ്റ്റിമാക്കിന്റെ വാക്കുകളാണ് വിരമിക്കല്‍ പ്രഖ്യാപനം മറന്ന് കളിക്കളത്തിലേക്ക് തിരികെ എത്താന്‍ കാരണമെന്ന് അനസ് പറഞ്ഞു. 

എന്നിലുള്ള വിശ്വാസം കോച്ച് വ്യക്തമാക്കി. ഇനി അദ്ദേഹത്തിന് മറുപടി കൊടുക്കേണ്ടത് എന്റെ ഊഴമാണ്. പരിശീലന ക്യാംപില്‍ ചേരാന്‍ നിര്‍ദേശിച്ച് കോച്ച് എനിക്ക് സന്ദേശമയച്ചു. ടീമിനൊപ്പം വീണ്ടും ചേരുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് അനസ് ഇപ്പോള്‍ പറയുന്നത്. എഎഫ്‌സി ഏഷ്യാ കപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടം പിന്നിടാതെ പുറത്തായതിന് പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 

ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ലഭിച്ച ബഹുമാനമാണ് വീണ്ടും വെല്ലുവിളി ഏറ്റെടുത്ത് ഇറങ്ങാന്‍ എന്നെ പ്രചോദിപ്പിക്കുന്നത്. ഇപ്പോള്‍ പരിശീലന ക്യാംപിനെ കുറിച്ച് മാത്രമാണ് എന്റെ ചിന്ത. ടീമില്‍ ഇടം ലഭിക്കുമോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. എന്റെ മുന്നിലേക്ക് എന്താണ് ഇനി വരാനിരിക്കുന്നത് എങ്കിലും ഞാനത് സ്വീകരിക്കും. ഒരു വര്‍ഷം മുന്‍പ് ഫുട്‌ബോള്‍ ഞാന്‍ എത്രമാത്രം ഗൗരവത്തോടെയാണോ കണ്ടത് അതുപോലെ തന്നെയാണ് ഇപ്പോഴുമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര താരം പറയുന്നു. 

ഇന്ത്യന്‍ മുന്‍ പരിശീലകന്‍ കോണ്‍സ്‌റ്റൈന്റിന്റെ കീഴില്‍ 19 മത്സരങ്ങളാണ് അനസ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. 30ാം വയസിലാണ് ടീമിലേക്ക് എത്തിയത് എങ്കിലും ഇന്ത്യന്‍ പ്രതിരോധ നിരയില്‍ സന്ദേശ് ജിങ്കാനൊപ്പം നിന്ന് ഉരുക്കുകോട്ട തീര്‍ക്കാന്‍ ജിങ്കാനായിരുന്നു. അനസിനൊപ്പം സഹല്‍ അബ്ദുല്‍ സമദ്, ജോബി ജസ്റ്റിന്‍, ആഷിഖ് കരുണിയന്‍ എന്നിവരും 35 അംഗ സംഘത്തില്‍ ഇടംനേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു