കായികം

പാകിസ്ഥാനെതിരെ അർധ സെഞ്ച്വറി; സച്ചിന്റെ ആ റെക്കോർഡും ഇനി കോഹ്‌ലിക്ക് സ്വന്തം 

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റർ: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഒരു ബാറ്റിങ് റെക്കോർഡ് കൂടി തന്റെ പേരിലാക്കി. ക്രിക്കറ്റില്‍ റെക്കോർഡുകൾ‌ തകർക്കുന്നതു പതിവാക്കിയ കോഹ്‌ലി ഇത്തവണയും തകർത്തത് സച്ചിൻ ടെണ്ടുൽക്കർ സ്ഥാപിച്ച റെക്കോർഡ് തന്നെ. ലോകകപ്പിൽ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ 77 റൺസെടുത്തതോടെയാണ് കോഹ്‌ലി പുതിയ റെക്കോർഡിട്ടത്. 

ഏകദിന ക്രിക്കറ്റിൽ 11,000 റൺസെന്ന നാഴികക്കല്ലു പിന്നിട്ട കോലി ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോർഡാണ് സ്ഥാപിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തിന് ഇറങ്ങുമ്പോൾ കോഹ്‌ലിക്ക് റെക്കോർഡിലേക്ക് വേണ്ടത് 57 റൺസായിരുന്നു. 65 പന്തിൽ ഏഴു ബൗണ്ടറി സഹിതം 77 റൺസെടുത്തായിരുന്നു കോഹ്‌ലിയുടെ റെക്കോർ‍ഡ് നേട്ടം. 

2002 ജനുവരി 28ന് കാൺപുരില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് സച്ചിന്‍ 11,000 ഏകദിന റൺസെന്ന നേട്ടം സ്വന്തമാക്കിയത്. 284 ഏകദിന മത്സരങ്ങളിൽ 276 ഇന്നിങ്സുകൾ കളിച്ചാണ് സച്ചിൻ 11,000 റൺസ് തികച്ചത്. എന്നാൽ കോഹ്‌ലി 230 ഏകദിനങ്ങളിൽ 222 ഇന്നിങ്സുകളില്‍ നിന്ന് തന്നെ സച്ചിനെ മറികടന്നു.

ഏകദിന സെഞ്ച്വറികളുടെ കാര്യത്തിലും കോഹ്‌ലി സച്ചിനോട് അടുക്കുകയാണ്. 49 സെഞ്ച്വറികളാണ് സച്ചിൻ ഏകദിനത്തിൽ‌ നേടിയത്. കോഹ്‍ലി ഇതിനകം തന്നെ 41 സെഞ്ച്വറികൾ പൂർത്തിയാക്കിക്കഴിഞ്ഞു.

ഏകദിനത്തിൽ 11,000 റൺസ് പൂർത്തിയാക്കുന്ന ഒൻപതാമത്തെ താരമാണ് കോഹ്‌ലി. സച്ചിൻ ടെൻഡുൽക്കർ, കുമാർ സംഗക്കാര, റിക്കി പോണ്ടിങ്, സനത് ജയസൂര്യ, മഹേല ജയവർധന, ഇൻസമാം ഉൾഹഖ്, ജാക്വിസ് കാലിസ്, സൗരവ് ഗാംഗുലി എന്നിവരാണ് 11,000 ഏകദിന റൺസ് നേടിയ മറ്റുള്ളവർ. സച്ചിനും ഗാംഗുലിക്കും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായും ഇതോടെ കോഹ്‌ലി മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി