കായികം

ന്യൂസിലന്‍ഡിനോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്ത്; ക്യാപ്റ്റന്‍ വില്യംസണിന് സെഞ്ചുറി, പോയിന്റ് പട്ടികയില്‍ ഒന്നാമത് 

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ജയം. 242 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നാലു വിക്കറ്റ് അവശേഷിക്കേയാണ് ലക്ഷ്യം കണ്ടത്. 138 പന്തില്‍ 103 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പ്രകടനമാണ് ന്യൂസിലന്‍ഡിന് വിജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ന്യൂസിലന്‍ഡ് ഒന്നാമതെത്തി. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് നിയോഗിക്കപ്പെട്ട ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിലാണ് 241 റണ്‍സെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. 49 ഓവറായി മത്സരം ചുരുക്കുകയും ചെയ്തിരുന്നു.

അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വാന്‍ ഡര്‍ ഡുസന്റെ മികച്ച ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 64 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം താരം 67 റണ്‍സെടുത്തു. ഓപണര്‍ ഹാഷിം അംല (83 പന്തില്‍ 55), എയ്ഡന്‍ മാര്‍ക്രം (55 പന്തില്‍ 38), ഡേവിഡ് മില്ലര്‍ (37 പന്തില്‍ 36) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 

ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, ഗ്രാന്‍ഡ്‌ഹോം, സന്റാനര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ