കായികം

ടീമില്‍ മാറ്റങ്ങളില്ല; ടോസ് ഇന്ത്യക്ക്; വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: സെമി ഉറപ്പിക്കാന്‍ ഇന്ത്യയും സെമിയിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്താന്‍ വെസ്റ്റിന്‍ഡീസും നേര്‍ക്കുനേര്‍. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 

അഫ്ഗാനിസ്ഥാനെതിരെ കളിച്ച ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. വിന്‍ഡീസ് നിരയില്‍ എവിന്‍ ലൂയീസ്, ആഷ്‌ലി നഴ്‌സ് എന്നിവര്‍ ഇന്ന് കളിക്കില്ല. ഇരുവര്‍ക്കും പകരം സുനില്‍ ആംബ്രിസ്, ഫാബിയന്‍ അല്ലന്‍ എന്നിവരാണ് ടീമില്‍. 

ഒരുവേള തോല്‍വി മുന്നില്‍ കണ്ട ശേഷം അഫ്ഗാനിസ്ഥാനോട് വിജയം പിടിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. മറുഭാഗത്ത് വെസ്റ്റിന്‍ഡീസ് ന്യൂസിലന്‍ഡിനോട് വിജയത്തിന്റെ വക്കില്‍ നിന്ന് തോല്‍വിയിലേക്ക് കൂപ്പുകുത്തി പോയതിന്റെ ക്ഷീണത്തിലാണ്. ലോകകപ്പ് സെമി പ്രവേശത്തിന് നേരിയ സാധ്യത നിലനിര്‍ത്താന്‍ വിന്‍ഡീസിന് ഇന്ന് വിജയം അനിവാര്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി