കായികം

കീവീസ് കുരുതിയുമായി ഓസ്‌ട്രേലിയ, തകര്‍പ്പന്‍ ജയത്തോടെ ഒന്നാം സ്ഥാനത്ത് ആധിപത്യം

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയോട് ന്യൂസിലാന്‍ഡിന് നാണംകെട്ട തോല്‍വി. 244 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കീവീസ് 43.4 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി. ബെഹ്‌റന്‍ഡോര്‍ഫ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട മിച്ചല്‍ സ്റ്റാര്‍ക്ക് പൂര്‍ത്തിയാക്കിയതോടെയാണ് കീവീസ് ബാറ്റിങ് നിര നിലംപതിച്ചത്. 

40 റണ്‍സ് നേടിയ നായകന്‍ കെയിന്‍ വില്യംസനാണ് ചെയ്‌സിങ്ങിലെ അവരുടെ ടോപ് സ്‌കോറര്‍. റോസ് ടെയ്‌ലര്‍ 30 റണ്‍സ് എടുത്ത് പുറത്തായി. മറ്റ് കീവീസ് ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും നിലയുറപ്പിക്കാനായില്ല. സ്റ്റീവ് സ്മിത്തും കീവീസ് ബാറ്റ്‌സ്മാന്മാരെ കുഴക്കി. ഗ്രാന്‍ഡ്‌ഹോമിനെ ഡക്കാക്കി മടക്കുകയായിരുന്നു സ്മിത്ത്. 

ജയത്തോടെ എട്ട് കളിയില്‍ നിന്ന് ഒരു തോല്‍വി മാത്രമായി ഓസീസ് പോയിന്റ് ടേബിളില്‍ ആധിപത്യം ഉറപ്പിക്കുന്നു. ലോര്‍ഡ്‌സില്‍ ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയിലേക്ക് ഒരുവേള ഓസീസ് വീണു. പക്ഷേ ഉസ്മാന്‍ ഖവാജയും, കെയ്‌റേയും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ട് ഓസീസിന്റെ രക്ഷയ്‌ക്കെത്തി. 

ഖവാജ 129 പന്തില്‍ 88 റണ്‍സ് എടുത്താണ് പുറത്തായത്. കെയ്‌റേ 72 പന്തില്‍ 71 റണ്‍സ് എടുത്ത് സ്‌കോറിങ്ങിന്റെ വേഗം കൂടുന്നുണ്ടെന്ന് ഉറപ്പു വരുത്തി. അവസാന ഓവറുകളില്‍ 19 പന്തില്‍ നിന്ന് കമിന്‍സ് 23 റണ്‍സ് കൂടി കണ്ടെത്തിയതോടെ ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു