കായികം

സെമി മോഹം കൈവിടാതെ പാക്കിസ്ഥാൻ ; വിജയലക്ഷ്യം 228റൺസ് 

സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്‌: ലോകകപ്പ് ക്രിക്കറ്റിൽ അഫ്​ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് 228 റൺസ് വിജയലക്ഷ്യം. 21 ഫോറുകളും രണ്ട് സിക്‌സുകളും പിറന്ന മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റൺസാണ് അഫ്​ഗാൻ താരങ്ങൾ അടിച്ചത്. 

42 റണ്‍സ് വീതം നേടിയ അഫ്ഗര്‍ അഫ്ഗാനും നജീബുള്ള സദ്രാനുമാണ് അഫ്​ഗാൻ നിരയിലെ ടോപ് സ്കോറർമാർ. ഓപ്പണര്‍ റഹ്മത് ഷാ 35 റണ്ണും ഇക്രം അലി 24റണ്‍സും അടിച്ചു. അഫ്ഗാന്‍ താരങ്ങളിൽ മറ്റാര്‍ക്കും 20 കടക്കാന്‍ കഴിഞ്ഞില്ല. 

പാക്ക് ബോളര്‍മാരില്‍ ഷാഹീന്‍ അഫ്രിദി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഇമാദ് വസീം, വഹാബ് റിയാസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി.

ലോകകപ്പില്‍ നിന്ന് ഇതിനോടകം പുറത്തായ അഫ്ഗാനിസ്ഥാന് ഈ മത്സരം അവസാന വിജയപ്രതീക്ഷ മാത്രമാണ്. കളിച്ച ഏഴ് കളികളും അഫ്ഗാനിസ്ഥാന്‍ തോറ്റു. അതേസമയം സെമി മോഹം ലക്ഷ്യമിട്ടിറങ്ങിയ പാക്കിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. പോയിന്റ് പട്ടികയില്‍ ആറാമതുള്ള പാക്കിസ്ഥാൻ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റാണ് നേടിയിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍