കായികം

ഒറ്റക്കൈ കൊണ്ട് സിക്‌സ്, ആരാധകരെ ത്രില്ലടിപ്പിച്ച് പൃഥ്വി ഷാ

സമകാലിക മലയാളം ഡെസ്ക്

അടുത്ത കാലത്ത് ഒരു അരങ്ങേറ്റക്കാരന്റെ കളി കാണുവാന്‍ ഇന്ത്യ കാത്തിരുന്നിട്ടുണ്ടെങ്കില്‍ അത് പൃഥ്വി ഷായുടേതാണ്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി പ്രതീക്ഷകള്‍ പൃഥ്വി ഷാ വാനോളം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ, ഒറ്റ കൈ കൊണ്ട് സിക്‌സ് പറത്തി ആരാധകരെ ഞെട്ടിക്കുകയാണ് ഈ പത്തൊന്‍പതുകാരന്‍. 

സയിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിലാണ് പൃഥ്വിയുടെ തകര്‍പ്പന്‍ സിക്‌സ് പിറന്നത്. ഫാസ്റ്റ് ബൗളറുടെ ഡെലിവറിയില്‍ കവറിന് മുകളിലൂടെയാണ് എല്ലാവരേയും ഞെട്ടിച്ച് പൃഥ്വിയുടെ ഒറ്റ കൈ കൊണ്ടുള്ള സിക്‌സ് പറന്നത്. ഗോവയ്‌ക്കെതിരെ 47 പന്തില്‍ നിന്നും ഷാ 71 റണ്‍സ് നേടിയിരുന്നു. 

അഞ്ച് ബൗണ്ടറിയും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഗോവയെ ആറ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ ഷായുടെ ഇന്നിങ്‌സാണ് മുംബൈയ്ക്ക് തുണയായത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഷായുടെ കളിക്കായിട്ടാണ് ഏവരും പ്രതീക്ഷയോടെ ഇരുന്നത്. എന്നാല്‍ സന്നാഹ മത്സരത്തിന് ഇടയില്‍ പരിക്കേറ്റ് പൃഥ്വിക്ക് പരമ്പര തന്നെ നഷ്ടപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍