കായികം

തകര്‍പ്പന്‍ ബൗളിങ്ങുമായി ഷമി; ആറ് വിക്കറ്റ് വീണു, അവസാന ഓവറുകളില്‍ റണ്‍ ഒഴുക്കാന്‍ ഓസീസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് ഏകദിനത്തില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി മുഹമ്മദ് ഷമി. അപകടകാരിയായ മാക്‌സ്വെല്ലിനെയടക്കം മടക്കി രണ്ട് വിക്കറ്റ്  വീഴ്ത്തിയതോടെ ഓസ്‌ട്രേലിയ 40 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയിലായി.  250ന് അപ്പുറം ഓസീസ് സ്‌കോര്‍ കടക്കില്ലെന്ന നിലയിലാണ് ഓസീസ് സ്‌കോര്‍ ബോര്‍ഡിന്റെ പോക്ക്. 

40 റണ്‍സ് എടുത്ത് നില്‍ക്കെ മാക്‌സ്വെല്ലിന്റെ കുറ്റി ഷമി ഇളക്കി. മുഹമ്മദ് ഷമിക്ക് പുറമെ രവീന്ദ്ര ജഡേജയും ബൗളിങ്ങില്‍ ഭേദപ്പെട്ട കളി പുറത്തെടുത്തു. 10 ഓവറില്‍ 33 റണ്‍സ് മാത്രമാണ് ജഡേജ വഴങ്ങിയത്. ഖവാജയും, സ്റ്റൊയ്‌നിസും 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പിരിഞ്ഞതിന് ശേഷം വലിയ കൂട്ടുകെട്ടൊന്നും സൃഷ്ടിക്കാന്‍ ഓസീസിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 

കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഹാന്‍ഡ്‌സ്‌കോമ്പ് 19 റണ്‍സിനും, ടര്‍ണര്‍ 21 റണ്‍സിനും പുറത്തായി. കുല്‍ദീപിന്റെ പന്തില്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ധോനി സ്റ്റംപ് ചെയ്യുകയായിരുന്നു. 
അവസാന  ഓവറുകളില്‍ കൂറ്റനടികള്‍ തടഞ്ഞ് റണ്ണ് ഒഴുക്ക് തടയാനായാല്‍ ഓസീസിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഇന്ത്യയ്ക്ക് ഒതുക്കാം. ഓസീസ് ഇന്നിങ്‌സില്‍ അവരുടെ റണ്‍റേറ്റ് ഇതുവരെ അഞ്ചിന് മുകളില്‍ പോയിട്ടില്ല. 

ഓസീസ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഫിഞ്ച് ഡക്കായി മടങ്ങിയിരുന്നു. ഖവാജയും സ്റ്റൊയ്‌നിസുമാണ് പിന്നെ ഇന്ത്യയ്ക്ക് തലവേദന തീര്‍ത്ത് നിന്നത്. 20ാം ഓവറിലെ ആദ്യ പന്തില്‍ സ്‌റ്റൊയ്‌നിസിനെ മടക്കി ജാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് നല്‍കിയത്. 53 പന്തില്‍ ആറ് ഫോറുകളുടെ അകമ്പടിയോടെ 37 റണ്‍സ് എടുത്താണ് സ്‌റ്റൊയ്‌നിസ് മടങ്ങിയത്. സ്‌റ്റൊയ്‌നിസ് മടങ്ങിയതിന് പിന്നാലെ അര്‍ധശതകം പൂര്‍ത്തിയാക്കി നിന്ന ഖവാജയെ കുല്‍ദീപ് യാദവ് മടക്കി. 76 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും പറത്തി നിന്ന ഖവാജയെ, വിജയ് ശങ്കര്‍ ഡൈവിങ് ക്യാച്ചിലൂടെ മടക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു